"കർത്തൃപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126:
 
ദൈവത്തെ സംബോധനചെയ്തശേഷം പ്രാർത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാർത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. യഹൂദമതത്തിൽ ദൈവത്തിന്റെ പേര് സർവ്വപ്രധാനവും അതിനെ പ്രകീർത്തിക്കുന്നത് മുഖ്യഭക്തിസാധനയുമാണ്. പേരുകൾ കേവലം ലേബലുകളായിരിക്കാതെ പരാമർശിക്കുന്ന വ്യക്തിയുടേയോ വസ്തുവിന്റെയോ ഗുണങ്ങളെ പ്രതിഫലിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അർത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. 'പൂജിതമാകണം' എന്ന കർമ്മണിപ്രയോഗത്തിൽ ആരാണ് പൂജിക്കുന്നത് എന്നതിന്റെ സൂചനയില്ല. ദൈവനാമത്തെ പുകഴ്ത്താൻ വിശ്വാസികളോടുള്ള ആഹ്വാനമാണ് അതെന്നാണ് ഒരു വ്യാഖ്യാനം. കർത്തൃപ്രാർത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാർത്ഥനയായി കരുതുന്നവർ, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സർ‌വരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു.
ഇതിന്റെ സുറിയാനിയിൽനിന്നുള്ള പരിഭാഷ നിന്റെ നാമം പരിശുദ്ധമാക്കപ്പെടണമേ എന്നാകുന്നു. ദൈവത്തിന്റെ തിരുനാമം തന്നെ ആരാധിക്കുന്നവരാൽ പരിശുദ്ധമാക്കപ്പെടണമെ എന്നർത്ഥമാകുന്നു.
 
=== "നിന്റെ രാജ്യം വരണമേ" ===
"https://ml.wikipedia.org/wiki/കർത്തൃപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്