"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
 
== പറയെടുപ്പ് (ഭഗവതിപ്പറ) ==
ഓണാട്ടുകരക്കാരുടെ ആധ്യാത്മിക വിശുദ്ധിയുടെയും, ഈശ്വരീയ ധർമ്മത്തിൻറെയും മകുടോദാഹരണമാണ് "ഭഗവതിപ്പറ" അഥവാ പറയ്‌ക്കെഴുന്നള്ളത്. ശ്രീ മണക്കാട്ട്‌ ദേവീ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്‌.ഭക്തനും അമ്മയും തമ്മിലുള്ള ഉദാത്തമായ ബന്ധം ആശ്രിതവത്സലയായ പരാശക്തി തൻറെ ഭക്തരെ കാണാനും, അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാനും ഓരോ ഭവനങ്ങളിലേക്കുംഎഴുന്നള്ളുന്ന മംഗളമുഹൂർത്തമാണിത്.[[File:Para4.jpg|thumb|left|300px|ഭഗവതിപ്പറ]]മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 ആറന്മുള കണ്ണാടിയും, പുടവകളും, പട്ടുടയാടകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ "കർമ്മബിംബം" എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു. താലപ്പൊലിയേന്തിയ ബാലികമാരുടെയും, സഹോദരിമാരുടെയും അകമ്പടിയോടെ തീവെട്ടിയുടെ ദീപപ്രഭയിൽ വായ്ക്കുരവയും, ആർപ്പുവിളികളും ഉയരുന്ന അന്തരീക്ഷത്തിൽ ഗ്രഹനാഥ അഷ്ടമംഗല്യവുമേന്തി ഭഗവതിയെ എതിരേൽക്കും. സ്വീകരണത്തിൽ സന്തുഷ്ടയായ ഭഗവതി ആനന്ദനൃത്തം ചെയുന്നുവെന്ന സങ്കൽപ്പത്തിൽ, പ്രതിപുരുഷൻ പ്രത്യേക താളക്രമത്തിൽ എഴുന്നള്ളിച്ച് അൻപൊലിപ്പന്തലിലെത്തി അൻപൊലി സ്വീകരിക്കുന്നു.[[File:Para1.jpg|thumb|right|300px|ഭഗവതിപ്പറ]] സൗഭാഗ്യത്തിനും, ഉദ്ദിഷ്ടകാര്യലബ്ദിക്കും ഉള്ള ഉത്തമമായ വഴിപാടാണിത്. ഓരോ കരയോഗങ്ങളുടെ ആസ്ഥാനത്തോ, അല്ലെങ്കിൽ കരക്കാരുടെ അധീനതയിലുള്ള ക്ഷേത്രത്തിലോനൽകുന്ന "താലപ്പൊലി" ഭഗവതി ഏറ്റുവാങ്ങുന്നു. ഓരോ കരയിലും 2 പകലും 1 രാത്രിയും തൻറെ മക്കളോടോന്നിച്ചു കഴിഞ്ഞു കൂടിയ അമ്മ എഴുന്നള്ളത്തിൻറെ രണ്ടാം ദിവസം സന്ധ്യക്ക്‌ അതൃത്തിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന "യാത്രയയപ്പ്" എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. അമ്മയെ യാത്രയയച്ചു "മണക്കാട്ടമ്മ" പകർന്നു നൽകിയ ഐശ്വര്യവും ആദ്ധ്യാത്മികവിശുദ്ധിയുമായി ഭക്തജനങ്ങൾ ദേവീസ്മരണകൾഅയവിറക്കി നിരകണ്ണുകളോടെ സ്വഭാവനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു.
[[File:Para1.jpg|thumb|right|300px|ഭഗവതിപ്പറ]]
ഭഗവതിയുടെ അതിവിശിഷ്ടവഴിപാടുകളിൽ ഒന്നാണ് അൻപൊലി.വഴിപാടുകാരൻ തൻറെ ഭവനത്തിൽ കമനീയമായ അൻപൊലിപ്പന്തൽ ഒരുക്കുന്നു. മുത്തുക്കുടകളും, കുരുത്തോലയും, കുലവാഴകളും കൊണ്ട് അലങ്കരിച്ച് ദീപപ്രഭയിൽ നിറഞ്ഞ അൻപൊലിപ്പന്തലിൽ, ചാണകം മഴുകിയ തറയിൽ നിലവിളക്കുകൾക്ക് മുൻപിൽ ദക്ഷിണ വെച്ച് മലർ, അവല്, പഴം, ഉണക്കലരി, നെല്ല് തുടങ്ങിയ പൂജാദ്രവ്യങ്ങൾ നിറച്ച പറയാണ്‌ സമർപ്പിക്കുന്നത്. [[File:Para3.jpg|thumb|left|300px|ഭഗവതിപ്പറ]] ഓരോ കരയിലും 2 പകലും 1 രാത്രിയും തൻറെ മക്കളോടോന്നിച്ചു കഴിഞ്ഞു കൂടിയ അമ്മ എഴുന്നള്ളത്തിൻറെ രണ്ടാം ദിവസം സന്ധ്യക്ക്‌ അതൃത്തിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന "യാത്രയയപ്പ്" എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. അമ്മയെ യാത്രയയച്ചു "മണക്കാട്ടമ്മ" പകർന്നു നൽകിയ ഐശ്വര്യവും ആദ്ധ്യാത്മികവിശുദ്ധിയുമായി ഭക്തജനങ്ങൾ ദേവീസ്മരണകൾഅയവിറക്കി നിരകണ്ണുകളോടെ സ്വഭാവനങ്ങളിലേക്ക് മടങ്ങിപ്പോകുന്നു.
[http://www.manakkattudevitemple.com/bhagavathipara കൂടുതൽ വായനക്ക്]
 
 
== എത്തിച്ചേരുവാനുള്ള വഴി ==
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്