"തിരുവനന്തപുരം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 275:
8-ാം ശ.-ത്തിനുമുമ്പ് തിരുവനന്തപുരത്ത് നല്ലൊരു വിദ്യാപീഠം പ്രവർത്തിച്ചിരുന്നു എന്നും അതൊരു ജൈന സർവകലാശാല ആയിരുന്നുവെന്നും കരുതപ്പെടുന്നു. 8-ാം ശ.-ത്തിൽ ഉദ്യോതനസൂരി എന്ന ജൈനകവി രചിച്ച കുവലയമാല എന്ന ചമ്പുപ്രബന്ധത്തിൽ വിവരിച്ചിരിക്കുന്ന 'സർവചട്ടാനം മഠം' എന്ന സർവകലാശാല തിരുവനന്തപുരത്ത് പിൽക്കാലത്ത് 'കാന്തളൂർ ശാല' എന്നറിയപ്പെട്ട വിദ്യാപീഠമാണെന്ന് കരുതപ്പെടുന്നു. കിള്ളിയാറിന്റെ വടക്കേ കരയിൽ ഇപ്പോഴത്തെ ആര്യശാല, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കിടയിലായാണ് കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നതെന്ന് അനന്തപുര വർണനത്തിൽ നിന്ന് മനസ്സിലാക്കാം.
 
ഏഴു മുതൽ 11 വരെ ശ.-ങ്ങൾ ഹിന്ദുമതത്തിന്റെ പ്രഭാവകാലമായിരുന്നു. 7-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബുദ്ധമതത്തിനായിരുന്നു കൂടുതൽ പ്രചാരം. ഭാഗികമായി ജൈനമത സ്വാധീനതയും നിലനിന്നിരുന്നു. ഇക്കാലത്ത് ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങൾ തമിഴകത്ത് വേരുറപ്പിച്ചു. [[അപ്പർ]], [[തിരുജ്ഞാനസംബന്ധർ| ജ്ഞാനസംബന്ധർ]], [[സുന്ദരൻ| സുന്ദരമുർത്തി|സുന്ദരൻ]], [[മാണിക്യവാചകർ|മാണിക്യവാചകർ]] തുടങ്ങിയ [[അറുപത്തിമൂവർ|ശൈവ-നായനാർമാരും]] തിരുമഴിശൈ, തിരുമങ്കൈ, [[കുലശേഖര ആഴ്വാർ]], [[നമ്മാഴ്വാർ]], [[പെരിയാഴ്‌വാർ|പെരിയാഴ്വാർ]] തുടങ്ങിയ [[ആഴ്‌വാർ|വൈഷ്ണവ-ആഴ്വാർമാരും]] തങ്ങളുടെ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. തമിഴകമൊട്ടാകെ പടർന്നു വീശിയ ശൈവ-വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ താരതമ്യേന കുറഞ്ഞ സ്വാധീനതയാണുണ്ടായിരുന്നത്; പക്ഷേ തെക്കുകിഴക്കു ഭാഗങ്ങളിൽ കാര്യമായ തോതിൽ മതപരിവർത്തനം നടപ്പിലായി. വൈഷ്ണവരുടെ 108 'തിരുപ്പതി'കളിൽ 13 എണ്ണം കേരളത്തിലാണ് സ്ഥാപിതമായത്. ഇവയിൽ തിരുവനന്തപുരം, തിരുവട്ടാർ എന്നീ 'പാടൽപെറ്റ' ക്ഷേത്രങ്ങൾ പരാമൃഷ്ട മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. താരതമ്യേന വലുപ്പം കുറഞ്ഞ നിരവധി വിഷ്ണുക്ഷേത്രങ്ങളും എണ്ണമറ്റ 'ശിവാലയ'ങ്ങളും ഈ പ്രദേശങ്ങളിൽ നിർമിതമായി. ശൈവ, വൈഷ്ണവ മതങ്ങളുടെ പ്രചാരണത്തിനും ഒപ്പം ജൈന-ബൌദ്ധ മതങ്ങളുടെ ഹനനത്തിനും പ്രബലരായ രാജാക്കന്മാരും വേൾമാരും തങ്ങളുടെ അധികാരശക്തി ലോപമില്ലാതെ ഉപയോഗിച്ചു. എന്നിരിക്കിലും ജൈന-ബൌദ്ധ മതങ്ങളുടെ ശക്തി ക്ഷയിപ്പിക്കുവാനല്ലാതെ അവയെ ഉന്മൂലനം ചെയ്യുവാൻ കഴിഞ്ഞില്ല. ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ കാലത്തുതന്നെ ക്ഷേത്രങ്ങളുടെ സംഖ്യയിൽ ഗണ്യമായ വർധനവുണ്ടായിരുന്നു. ബുദ്ധമതം ക്ഷയോന്മുഖമായതോടൊപ്പം മിക്ക ബൌദ്ധ ക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇക്കാലത്ത് ഭരണം കയ്യാളിയിരുന്ന രാജാക്കന്മാരും വേൾമാരും ക്ഷേത്രങ്ങൾ നിർമിക്കുകയും അവയ്ക്ക് വസ്തുവകകൾ ദാനം ചെയ്യുകയുമുണ്ടായി. ക്രമേണ ക്ഷേത്രങ്ങൾ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പരിണമിച്ചു. ഓരോ അധിവാസകേന്ദ്ര (ഗ്രാമം)ത്തിന്റേയും സാമൂഹികാനുഷ്ഠാനങ്ങളും കലാസാംസ്കാരിക ചര്യകളും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായി.
 
ഏഴു മുതൽ 11 വരെയുള്ള ശ.-ങ്ങളിൽ ത്വരിതവും അനുക്രമവുമായ സാമൂഹിക മാറ്റങ്ങളിലൂടെ കേരളമൊട്ടാകെ ഫ്യൂഡലിസം വേരുറപ്പിച്ചു. ആദ്യകാല മേലാളന്മാർ അടിയാന്മാരുടെ അധ്വാനം ചൂഷണം ചെയ്തിരുന്നതോടൊപ്പം സ്വയം കൃഷിയിടങ്ങളിൽ പണിയെടുക്കുകയും ചെയ്തുപോന്നു. കാലക്രമത്തിൽ സ്വയം അധ്വാനിക്കാതെതന്നെ ഭൂമിയിൽ നിന്നുള്ള ആദായം കൈപ്പറ്റുന്ന ജന്മി-നാടുവാഴി വിഭാഗത്തിന് മേധാവിത്വം കൈവന്നു. തിരുവനന്തപുരം ജില്ലയുൾപ്പെടുന്ന തെക്കു കിഴക്കൻ കേരളത്തിൽ ജന്മിത്തം നിലവിൽവന്നുവെങ്കിലും നല്ലൊരു വിഭാഗം കർഷകർ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നിലനിർത്തുകയും മേലാളരായി തുടരുകയും ചെയ്തു.
"https://ml.wikipedia.org/wiki/തിരുവനന്തപുരം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്