"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മമ്പുറം തങ്ങൾ എന്ന താൾ സയ്യിദ് അലവി തങ്ങൾ എന്ന താളിനു മുകളിലേയ്ക്ക്, Shabeeb1 മാറ്റിയിരിക്കുന്...
No edit summary
വരി 1:
{{prettyurl|Sayyid Alavi Thangal}}
കേരളത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയായിരുന്നു]] '''മമ്പുറംസയ്യിദ് അലവി തങ്ങൾ'''. മമ്പുറം തങ്ങൾ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ [[യമൻ|യമനിലെ]] ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.<ref name="mtl-1"/> പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്‌രിയുടെ അഭ്യർഥനപ്രകാരമാണ്‌ ഈ യാത്ര എന്ന് പറയപ്പെടുന്നു.<ref name="mtl-1">[http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28</ref> കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് [[മമ്പുറം|മമ്പുറത്തെത്തി]] മതപണ്ഡിതനായ സയ്യിദ് ഹസ്സൻ ജിഫ്രിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കി.<ref name=mamburam-1> മാപ്പിള മുന്നേറ്റവും പരമ്പരാഗത ബുദ്ധിജീവികളും-ഡോ.കെ.എൻ. പണിക്കർ (മുഖ്യധാര-2013 നവംബർ)</ref> അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്<ref name="mtl-1"/> ശൈഖ് ഹസ്സൻ ജിഫ്‌രിയുടെ മകൾ ഫാത്വിമയെയാണ്‌ സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.
 
മുസ്ലീങ്ങൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിന് ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. "സെയ്തുൽ ബത്താർ" എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിളലഹളക്കു പിന്നിൽ സെയ്തലവി തങ്ങളാണെന്നു കരുതി ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കലാപം ഭയന്ന് ഈ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> ഒരു ഹിന്ദുവിനെ മാനേജരാക്കി നിയമിച്ചതിലൂടെ തന്റെ അന്യ മതസ്ഥരോടുള്ള സഹിഷ്ണുത അദ്ദേഹം വെളിവാക്കിയിരുന്നു.<ref name=mamburam-1/> സയ്യിദലവി തങ്ങളുടെ മകൻ [[മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|സയ്യിദ് ഫസൽ തങ്ങളെ]] ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്