"കരിയാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
അർജുനന്റെ അഹങ്കാരമടക്കി ഗാണ്ഡീവം നല്കാൻ കിരാതരൂപമെടുത്ത [[ശിവൻ|ശിവനാണ്]] കരിയാത്തൻ. [[തിറ ||തിറയാട്ടക്കോലമായി]] കെട്ടിയാടിക്കുന്ന ഈ ദേവൻ [[നായർ]],[[കരിമ്പാലൻ|കരിമ്പാല]] സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ്‌ .വെള്ളാട്ടം അവതരിപ്പിക്കുമ്പോൾ ആയുധാഭ്യാസ പ്രകടനം സാധാരണയായി കാണാറുണ്ട്.തെക്കൻ കരിയാത്തൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊരു സങ്കല്പത്തെയാണ്.
{{ആധികാരികത}}
വടക്കൻ മലബാറിൽ കെട്ടിയാടിക്കുന്ന ഒരു തെയ്യം.തെക്കൻ ചാത്തു എന്നും പറയപ്പെടുന്നു.ഇതോടൊപ്പം തന്നെ കൈക്കോളൻ എന്ന തെയ്യം കൂടി കെട്ടിയാടിക്കും
==പുരാവൃത്തം==
പാലാർ വീട്ടിൽ പടനായരും പാലക്കുന്നത്ത് കേളേന്ദ്രനായരും മലപൊലിച്ച് നായാടാനും കറ്റൽ പൊലിച്ച് മീൻ പിടിക്കാനും പുരപ്പെട്ടു.നായാറ്റിൽ ഒന്നും തട്ഞ്ഞില്ല.ക്ഷീണിച്ച് വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിലെത്തി.ഭക്ഷണം കഴിക്കാൻ വീട്ടുകാരി നിർബന്ധിച്ചു. തേച്ചുകുളിക്കാൻ എണ്ണയുമായി കർഞ്ചിലാടൻ ചിറയിലെത്തിയ അവർ ചിറയിൽ അത്ഭുത രൂപത്തിലുള്ള മീനുകളെ കണ്ടു. പിടികൊടുക്കാതെ അവ നീങ്ങി. വീട്ടി ലെ കിണറിലും അവയെ കണ്ടു.കദളിപ്പഴം വെള്ളിപ്പാളയിലിട്ട് താഴ്തിയപ്പോൾ അവ വളരെ ചെറിയ രൂപം പൂണ്ട് പളയിൽ തുള്ളിക്കയറി.കരിങ്കുലക്കണ്ടത്തക്കമ്മ കറിവെക്കാനായി ആ മീനുകളെ അരിഞ്ഞു നുറുക്കാൻ അവയുടെ മായാരൂപം വ്യക്തമാവുകയും അറിയാതെ ചെയ്ത തെറ്റിന് മാപ്പിരക്കുകയും ചെയ്തു.പ്രാശ്ചിത്തം ചെയ്യാമെന്നവർ പ്രാർത്ഥിച്ചു.അന്നു തൊട്ടേഴാം ദിവസം മതിലകത്തെ കരിങ്കൽ പടിക്കിരുപുറവും രണ്ട് പൊന്മക്കൾ പിറന്നുവെങ്കിൽ അവരെ വലർത്തി പയറ്റു വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തിൽ പൊന്രൂപമുണ്ടാക്കി ആദി കുഞ്ഞിമംഗലത്ത് കോട്ടയിൽ "കൊണ്ടൊപ്പിക്കാ"മെന്നുമ്പറഞ്ഞു.അതുപ്രകാരം ഏഴാം നാൾ കരിങ്കൽ പടിക്കിരുപുറവും പൊടിച്ച്ണ്ടായ പൊന്മക്കളാണ് തെക്കൻ കോമപ്പനും തെക്കൻ ചാത്തുവും.
അവർ യഥാകാലം വിദ്യകളെല്ലാം പഠിച്ച് ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോൾ പാണ്ടിപെരുമാളിൽ നിന്നും ചുരിക വാങ്ങി അവർ ആചാരപ്പെട്ടു.തെക്കൻ കോമപ്പന് തെക്കൻ കരുമകനെന്നും തെക്കൻ ചാത്തുവിന് തെക്കൻ കരിയാത്തൻ എന്നും ആചാരപ്പേർ കിട്ടി. ആ സഹോദരന്മാർ വലിയൊരു പന മുറിച്ച് വില്ലുകൾ ഉണ്ടാക്കി.
കരിയാത്തന്റേയും കരുമകന്റേയും ജീവിതം അദ്ഭുത സംഭവങ്ങൾ നിറഞ്ഞതായിരുന്നു. മദ്യം കൊറ്റുക്കാതിരുന്ന ചന്തൻ തണ്ടാനും തിരുനെല്ലൂർ തണ്ടാത്തിക്കും ഭ്രാന്ത് കൊടുത്തു.സൽക്കരിച്ചതിനു ശേഷമേ ഭ്രാന്ത് മാറിയുള്ളു. വഴിക്ക് വെച്ച് തങ്ങളെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ച് കലയാൻ കരിയാത്തൻ മടിച്ചില്ല.കുട്ടി കരഞ്ഞ് മാപ്പ് അപേക്ഷിച്ചതിനു ശേഷം അവന് കൈ തിരികെ ലഭിക്കുകയും അവരുടെ സേവകനായി ത്തീരുകയും ചെയ്തു. കരിയാത്തൻ തെയ്യത്തോടൊപ്പം കെട്ടിയാടിക്കുന്ന കൈക്കോളൻ തെയ്യം ആ കൈപോയ കുട്ടിയുടെ സങ്കൽപ്പത്തിൽ ഉള്ളതാണ്.
==തെയ്യം കെട്ടിയാടിക്കുന്ന സ്ഥാനങ്ങൾ==
*ബ്ലാത്തൂർ താഴെപ്പള്ള്യത്ത് കോട്ടം
*അരിമ്പൂര്‌ ശ്രീ കരിയാത്തൻ ക്ഷേത്രം . അരിമ്പൂർ തറവാട്ട്‌ വകയായ ഈ ക്ഷേത്രം കോഴിക്കോട് ജില്ലയിൽ തിക്കോടി പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 3 കി.മി കിഴക്ക് മാറി പുറക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന ഉപാസനാമൂർത്തി കരിയാത്തൻ (പരമശിവൻ) ആണ് . ഗുളികനാണ് മറ്റൊരു ഉപാസനാമൂർത്തി. ഈ ക്ഷേത്രത്തിൽ തെയ്യം, തിറ, വെള്ളാട്ട് എന്നിവ എല്ലാ വർഷവും കർക്കടകമാസത്തിൽ അഷ്ടമീരോഹിണി നാളിനോടടുപ്പിച്ചു കൊണ്ടാടപ്പെടുന്നു.
 
കറുത്തതോ വെള്ളയോ ആയ ഉടയാടയാണ് തിറയും വെള്ളാട്ടവും ധരിക്കുക.പ്രത്യേകതരത്തിലുള്ള വാളുകൾ,പരിച ,ചുരിക, അമ്പും വില്ലും ,തുടങ്ങിയവയാണ് പ്രധാന ആയുധങ്ങൾ.കരിമ്പാല സമുദായക്കാരുടെ കാവുകളിൽ കോമരം ആയുധങ്ങളുടെയോ വെളിച്ചത്തിന്റെയോ സഹായമില്ലാതെ രാത്രിയിൽ പോലും മലകയറി ഈങ്ങ എന്ന ഒരിനം മുള്ളോടുകൂടിയ വലിയ വള്ളി പറിച്ചെടുത്ത് കൊണ്ടുവരുന്ന സമ്പ്രദായമുണ്ട്.
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/കരിയാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്