കേരളത്തിലെ പ്രമുഖ ഇടതുപക്ഷ വനിതാ നേതാവും കുറ്റിയാടി നിയമസഭയെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ് കെ.കെ.ലതിക
{{prettyurl|K. K. Lathika}}
പന്ത്രണ്ടും പതിമൂന്നും കേരള നിയമ സഭകളിലെ അംഗമാണ് '''കെ.കെ. ലതിക'''(ജനനം :1 ആഗസ്റ്റ് 1961).
==ജീവിതരേഖ==
കുഞ്ഞിചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. [[ബാലസംഘം]], [[എസ്.എഫ്.ഐ]], [[ഡി.വൈ.എഫ്.ഐ.]], മഹിളാസംഘം എന്നിവയിലെല്ലാം പ്രവർത്തിച്ചു. ദീർഘകാലം പാർടിയുടെ കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായിരുന്നു. പത്ത് വർഷം കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.<ref>http://deshabhimani.co.in/allCandidates.php</ref> [[സി.പി.ഐ.എം]]. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും [[അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ]] സംസ്ഥാന കമ്മിറ്റി അംഗവുമാണ്.<ref>http://www.niyamasabha.org/codes/13kla/mem/k_k_lathika.htm</ref>