"സൗദി അറേബ്യയുടെ ഭരണാധികാരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാജവംശങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:സൗദ് രാജകുടുംബം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ...
വരി 36:
[[1995]]-ൽ കടുത്ത [[ഹൃദയാഘാതം|ഹൃദയാഘാതമുണ്ടായതിനെ]] തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. അതിനുശേഷം രാജ്യ കാര്യങ്ങളിൽ ഫഹദ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് [[ന്യുമോണിയ]] ബാധയെ തുടർന്ന് [[2005]]-ൽ രാജാവിനെ [[റിയാദ് |റിയാദിലെ]] കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു<ref name= >{{cite web | url = http://www.time.com/time/world/article/0,8599,1088942,00.html | title = ഫഹദ്‌ രാജാവിന്റെ മരണം | accessdate = 01 ആഗസ്റ്റ്‌ 2005 | publisher = ടൈം.കോം}}</ref>.
 
=== അബ്ദുള്ള ബിൻ അബ്ദുൽ അസീസ്‌ (2005-തുടരുന്നു2015 ) ===
[[പ്രമാണം:Abdullah of Saudi Arabia.jpg|left|thumb|150px|അബ്ദുള്ള രാജാവ്‌]]
മുൻ ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസിന്റെ നിര്യാണത്തെ തുടർന്ന് [[2005]]-ലാണ് [[അബ്ദുള്ള രാജാവ്]] സ്ഥാനമേറ്റത്. അതിനു മുമ്പ് [[1995]]-ൽ ശാരീരികമായി ക്ഷീണിച്ച ഫഹദ് രാജാവിനുവേണ്ടി അന്ന് കിരീടാവകാശിയായിരുന്ന അബ്ദുള്ള രാജകുമാരനാണ് രാജ്യം ഭരിച്ചത്. സൗഹൃദത്തിനും സഹവർത്തിത്വത്തിനും പ്രാധാന്യം നൽകിയ അബ്ദുള്ള രാജാവ് നിരവധി സന്ധിസംഭാഷണങ്ങൾക്കും സൗഹൃദ സന്ദർശനങ്ങൾക്കും സൗദിക്കകത്തും പുറത്തും വേദി ഒരുക്കുകയുണ്ടായി. ആഗോള സാമ്പത്തിക രംഗം ലോകത്തെല്ലായിടത്തും ആടിയുലയുമ്പോഴും രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടക്കംകുറിച്ച ഭീമൻ പദ്ധതികളുടെയും സാമ്പത്തിക നഗരങ്ങളുടേയും നടത്തിപ്പ് തുടരുമെന്ന് പ്രഖ്യാപിച്ച രാജാവ് വിദേശികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജോലിക്കാരുടെ തൊഴിൽ ഭദ്രതയും ഉറപ്പവരുത്തുകയും ചെയ്തു. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും മുസ്ലിം കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുള്ള രാജാവ് അടുത്ത കാലത്ത് അനുമതി നൽകിയവയാണ് .
"https://ml.wikipedia.org/wiki/സൗദി_അറേബ്യയുടെ_ഭരണാധികാരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്