"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
[[വർണ്ണവിവേചനം|വർണ്ണവിവേചനത്തിന്റെ]] ഇരയായി, ചെയ്യാത്ത് കുറ്റത്തിന് 20കൊല്ലത്തോളം ജയിലിലടക്കപ്പെട്ട പ്രശസ്തനായ ബോക്സറായ [[റൂബിൻ കാർട്ടർ|റൂബിൻ കാർട്ടറുടെ]] കഥ പറഞ്ഞ [[ദ ഹരിക്കെയിൻ]] 1999 ൽ ഇറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമാണ്. റൂബിൻ കാർട്ടറെ യഥാർത്ഥ ജീവിതത്തിൽ നിന്നും വ്യത്യസ്തനായി നിരപരാധിയായി ചിത്രീകരിച്ചു എന്ന കാരണം പറഞ്ഞ്, ഡെൻസൽ വാഷിങ്ടണിന് ആ ചിത്രത്തിനു ലഭിച്ച അക്കാദമി പുരസ്കാര നാമനിർദ്ദേശത്തിനെതിരേ വോട്ടു രേഖപ്പെടുത്താൻ അമേരിക്കയിലെ ഒരു പത്രപ്രവർത്തകന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം തന്നെ നടന്നു.<ref name=graphics>{{cite web|title=എക്സ് റിപ്പോർട്ടർ റെയിൻസ് ഓൺ ഡെൻസൽസ് പരേഡ്|url=http://web.archive.org/web/20150105161533/http://www.graphicwitness.com/carter/herald.html|publisher=മിയാമി ഹെറാൾഡ്|date=2000-04-03|accessdate=2015-01-05}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് 2000 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ഡെൻസൽ വാഷിങ്ടൺ അർഹനായി.<ref name=goldenglobe>{{cite web|title=ഡെൻസൽ വാഷിങ്ടൺ|url=http://web.archive.org/web/20150105162347/http://www.goldenglobes.com/denzel-washington|publisher=ഗോൾഡൻ ഗ്ലോബ്|accessdate=2015-01-05}}</ref>
===2000===
2000 ൽ ഡിസ്നി ഫിലിംസിന്റെ റിമംബർ ദ ടൈറ്റാൻസ് എന്ന ചിത്രത്തിൽ അഭിനയിച്ചു, ബോക്സോഫീസിൽ ഹിറ്റായിരുന്ന ഈ ചിത്രം, നൂറു ദശലക്ഷം അമേരിക്കൻ ഡോളറാണ് വാരിക്കൂട്ടിയത്.<ref name=boxofficemojo>{{cite web|title=റിമംബർ ദ ടൈറ്റാൻസ്|url=http://web.archive.org/web/20150105163942/http://boxofficemojo.com/movies/?id=rememberthetitans.htm|publisher=ബോക്സോഫീസ് മോജോ.കോം|accessdate=2015-01-05}}</ref> 2001 പുറത്തിറങ്ങിയ ദ ട്രെയിനിംങ് ഡേ എന്ന ചിത്രത്തിലെ ഡിറ്റക്ടീവ് അലോൺസോ ഹാരീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഡെൻസൽ വാഷിങ്ടൺ ഓസ്കാർ പുരസ്കാരത്തിന് അർഹമായി. സ്വന്തമായി നിയമം നടപ്പിലാക്കുന്ന അധോലോക ബന്ധങ്ങളുള്ള പോലീസുകാരന്റെ കഥാപാത്രം ഡെൻസൽ വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നു. സിഡ്നി പോയിറ്ററിനു ശേഷം ഓസ്കാർ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ കൂടിയാണ് ഡെൻസൽ വാഷിങ്ടൺ. ഏറ്റവും കൂടുതൽ ഓസ്കാർ നാമനിർദ്ദേശം ലഭിക്കുകയും, അതിൽ രണ്ടെണ്ണം നേടുകയും ചെയ്ത ആദ്യത്തെ കറുത്ത വംശജനായ അഭിനേതാവാണ് ഡെൻസൽ.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെൻസൽ_വാഷിങ്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്