"ഡെൻസൽ വാഷിങ്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[വർണ്ണവിവേചനം|വർണ്ണവിവേചനത്തിന്റെ]] ഇരയായി, ചെയ്യാത്ത് കുറ്റത്തിന് 20കൊല്ലത്തോളം ജയിലിലടക്കപ്പെട്ട പ്രശസ്തനായ ബോക്സറായ [[റൂബിൻ കാർട്ടർ|റൂബിൻ കാർട്ടറുടെ]] കഥ പറഞ്ഞ [[ദ ഹരിക്കെയിൻ]] 1999 ൽ ഇറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമാണ്. റൂബിൻ കാർട്ടറെ യഥാർത്ഥ ജീവിതത്തിൽ നിന്നും വ്യത്യസ്തനായി നിരപരാധിയായി ചിത്രീകരിച്ചു എന്ന കാരണം പറഞ്ഞ്, ഡെൻസൽ വാഷിങ്ടണിന് ആ ചിത്രത്തിനു ലഭിച്ച അക്കാദമി പുരസ്കാര നാമനിർദ്ദേശത്തിനെതിരേ വോട്ടു രേഖപ്പെടുത്താൻ അമേരിക്കയിലെ ഒരു പത്രപ്രവർത്തകന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം തന്നെ നടന്നു.<ref name=graphics>{{cite web|title=എക്സ് റിപ്പോർട്ടർ റെയിൻസ് ഓൺ ഡെൻസൽസ് പരേഡ്|url=http://web.archive.org/web/20150105161533/http://www.graphicwitness.com/carter/herald.html|publisher=മിയാമി ഹെറാൾഡ്|date=2000-04-03|accessdate=2015-01-05}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് 2000 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ഡെൻസൽ വാഷിങ്ടൺ അർഹനായി.<ref name=goldenglobe>{{cite web|title=ഡെൻസൽ വാഷിങ്ടൺ|url=http://web.archive.org/web/20150105162347/http://www.goldenglobes.com/denzel-washington|publisher=ഗോൾഡൻ ഗ്ലോബ്|accessdate=2015-01-05}}</ref>
===2000===
2000 ൽ ഡിസ്നി ഫിലിംസിന്റെ റിമംബർ ദ ടൈറ്റാൻസ് എന്ന ചിത്രത്തിൽ അഭിനയിച്ചു, ബോക്സോഫീസിൽ ഹിറ്റായിരുന്ന ഈ ചിത്രം, നൂറു ദശലക്ഷം അമേരിക്കൻ ഡോളറാണ് വാരിക്കൂട്ടിയത്.<ref name=boxofficemojo>{{cite web|title=റിമംബർ ദ ടൈറ്റാൻസ്|url=http://web.archive.org/web/20150105163942/http://boxofficemojo.com/movies/?id=rememberthetitans.htm|publisher=ബോക്സോഫീസ് മോജോ.കോം|accessdate=2015-01-05}}</ref> 2001 > പുറത്തിറങ്ങിയ ദ ട്രെയിനിംങ് ഡേ എന്ന ചിത്രത്തിലെ ഡിറ്റക്ടീവ് അലോൺസോ ഹാരീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഡെൻസൽ വാഷിങ്ടൺ ഓസ്കാർ പുരസ്കാരത്തിന് അർഹമായി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2127003" എന്ന താളിൽനിന്ന് ശേഖരിച്ചത്