"അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595606 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 43:
രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ സജീവമായി. 1945-47 കാലഘട്ടത്തിൽ നിർണായകമായ പല പ്രക്ഷോഭങ്ങളിലും സംഘടന പങ്കെടുത്തു. കൽക്കട്ടയിൽ ഐ.എൻ.എ. വിചാരണ പ്രശ്നത്തിലും ബോംബെയിലെ നാവിക കലാപത്തിലും എ.ഐ.ടി.യു.സി. സജീവമായി ഇടപെട്ടിരുന്നു. 1946 ഫെ. 22-ന് മൂന്നു ലക്ഷം തൊഴിലാളികളാണ് നാവികകലാപത്തെ പിന്തുണച്ചുകൊണ്ട് പണിമുടക്കി പ്രകടനം നടത്തിയത്.
 
== [[ഐ. എൻ. ടി. യൂയു. സി. ]]യുടെ രൂപീകരണം ==
 
1947 ഫെ.-ൽ കൊൽക്കത്തയിൽ നടന്ന വാർഷികസമ്മേളനത്തിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘത്തിലെ അംഗങ്ങൾ എ.ഐ.ടി.യു.സി.യിൽ നുഴഞ്ഞു കയറാനും, അതിന്റെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കോൺഗ്രസ് ഗവൺമെന്റിന്റെ നയങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയെടുക്കാനാണ് അവർ ശ്രമിച്ചത്. അതിനെത്തുടർന്ന് 1947 മേയിൽ ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘവും കോൺഗ്രസ് കക്ഷിയും ചേർന്ന് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപവത്കരിച്ചു. കോൺഗ്രസ് കക്ഷിയുടെ താത്പര്യങ്ങൾക്കും രാഷ്ട്രതാത്പര്യങ്ങൾക്കും എതിരാണ് എ.ഐ.ടി.യു.സി. എന്ന് ഗുൽസാരിലാൽ നന്ദയും സർദാർ പട്ടേലും പ്രസ്താവിച്ചു.