"മുസഫർ അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
('{{prettyurl|Muzaffar Ahmed }} {{Infobox person | name = മുസഫർ അഹമ്മദ് | image = മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
}}
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന '''മുസഫർ അഹമ്മദ്''' (8 ഓഗസ്റ്റ് 1889 – 18 ഡിസംബർ 1973). ഇന്ത്യൻ കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു.
<ref>http://www.chintha.in/index.php/2013-11-15-14-31-07/2013-04-18-15-02-42/1002-2014-12-18-09-44-13</ref>==ജീവിതരേഖ==
നവഖാലി (ബാംഗ്ലാദേശ്) ജില്ലയിലെ സാൻഡിപ്പിൽ 1889 ആഗ. 5-ന് മുൻഷി മൻസൂർ അലിയുടെ പുത്രനായി ജനിച്ചു. സ്വദേശത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം നടത്തി, ഹൂഗ്ലിയിലെ മൊഹ്സിൻ കോളജിലും പിന്നീട് കൊല്ക്കത്തയിലെ ബങ്ഗ ബാസി (Banga Bashi) കോളജിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നെങ്കിലും ബിരുദം സമ്പാദിക്കാൻ കഴിഞ്ഞില്ല.
 
അടുത്ത മൂന്നു വർഷക്കാലം ഇന്ത്യയിലുടനീളം നടന്ന തൊഴിലാളി സമരങ്ങളിൽ അഹമ്മദിനു നിർണായകമായ പങ്ക് ഉണ്ടായിരുന്നു. ഇതിനെ ചെറുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് സൃഷ്ടിച്ച മീററ്റ് ഗൂഢാലോചനക്കേസിൽ മൂസഫർ അഹമ്മദിന് നാടുകടത്തൽ ശിക്ഷയാണ് ലഭിച്ചത്; അത് അപ്പീലിൽ മൂന്നു വർഷത്തെ കഠിനതടവായി കുറഞ്ഞുകിട്ടി. ജയിലിൽനിന്നും പുറത്തുവന്ന (1936 ജൂൺ) അഹമ്മദ്, കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുൻകൈയെടുക്കുകയും അഖിലബംഗാൾ കിസാൻ സഭ സ്ഥാപിക്കുകയും ചെയ്തു. ബംഗാളിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനായി അഹമ്മദിന്റെ നേതൃത്വത്തിൽ ഒരു അഖിലബംഗാൾ പ്രസ്ഥാനം തുടങ്ങിയതിന്റെ ഫലമായി തടവുകാർ മോചിതരായി (1937).
 
രണ്ടാം ലോകയുദ്ധകാലത്ത്, കൊല്ക്കത്തയിലും മറ്റ് വ്യാവസായിക നഗരങ്ങളിലും അഹമ്മദ് പ്രവേശിക്കുന്നതിനെ ഗവൺമെന്റ് നിരോധിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നപ്പോൾ സ്വീകരിച്ച 'കാകാ ബാബു'വെന്ന പേരിലാണ് അഹമ്മദ് പരക്കെ അറിയപ്പെട്ടിരുന്നത്. 1947-ൽ ഇന്ത്യ സ്വതന്ത്രയായതോടെ കമ്യൂണിസ്റ്റു പാർട്ടി പ്രതിപക്ഷത്തായി; 1948-ൽ നിരോധിക്കപ്പെടുകയും ചെയ്തു. വിചാരണയൊന്നും കൂടാതെ അഹമ്മദിനെ ജയിലിലടച്ചു (1948-51). 1962-ലെ ചൈനീസ് ആക്രമണകാലത്തും ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 1964-ൽ മോചിതനായി. 1964-ൽ കമ്യൂണിസ്റ്റുപാർട്ടിയുടെ പിളർപ്പിനെത്തുടർന്ന് ഇദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി (മാർക്സിസ്റ്റ്) ഭാഗത്ത് നിലയുറപ്പിച്ചു. മുസഫർ അഹമ്മദ് 1973 ഡി. 18-ന് കൊല്ക്കത്തയിൽവച്ച് അന്തരിച്ചു.
 
==കൃതികൾ==
*ക്വാസി നസ്രുൾ ഇസ്ലാം :സ്മൃതി കഥ
32,791

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2125379" എന്ന താളിൽനിന്ന് ശേഖരിച്ചത്