"സുബ്രഹ്മണ്യ ഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
[[1898]] മുതൽ രണ്ടു വർഷം [[വാരാണസി|വാരണാസിയിൽ]] താമസിക്കുകയും, അവിടെ വെച്ച് [[സംസ്കൃതം|സംസ്‌കൃതവും]] [[ഹിന്ദി|ഹിന്ദിയും]] പഠിക്കുകയും ചെയ്തു. വാരണാസി കാലഘട്ടത്തിൽവെച്ചാണ് ഭാരതി ഹൈന്ദവ ആത്മീയതയുമായി അടുക്കുന്നത്. ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാൽവെയ്പും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ [[ചെന്നൈ|ചെന്നൈയിൽ]] [[തമിഴ്]] പത്രമായ '''സ്വദേശമിത്രനിൽ''' പത്രപ്രവർത്തകനായി ജോലി നോക്കി. [[ഇന്ത്യ]] എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
==രാഷ്ട്രീയം==
1905 ൽ വാരണാസിയിൽ വച്ചു നടന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഭാരതി മുഴുവൻ സമയവും പങ്കെടുത്തു. തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭാരതി സിസ്റ്റർ.നിവേദിതയുമായി പരിചയപ്പെടുന്നത്. അവരുമായുള്ള അടുപ്പം സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ ഭാരതിയെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ തടങ്കലിൽ ആക്കാതിരിക്കാൻ വേണ്ടി [[പോണ്ടിച്ചേരി|പോണ്ടിച്ചേരിയിലേക്ക്]] താമസം മാറ്റി.
 
==സാഹിത്യം==
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യ_ഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്