"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
നിയമങ്ങൾ നിശ്ചയിക്കപ്പെട്ട ശേഷം ബാഡ്മിന്റൺ ഔദ്യോഗികമായി തുടങ്ങിയത് 1873ൽ ഗ്ലോക്കെസ്റ്റർഷയറിലെ ബാഡ്മിന്റൺ ഹൗസിലാണ്. ബ്യൂഫോർട്ടിലെ ഡ്യൂക്കിന്റെ വസതി ആയിരുന്നു ബാഡ്മിന്റൺ ഹൗസ്. ''ബാഡ്മിന്റണിലെ കളി'' എന്നാണ് അന്ന് ഈ കളി വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് കളിയുടെ ഔദ്യോഗിക നാമം ബാഡ്മിന്റൺ എന്നായി മാറുകയായിരുന്നു.<ref name=USM>{{Cite web|url=http://www.usm.edu/~badminton/History.htm|title=The history of Badminton|publisher=The University of Southern Mississippi}}</ref>
 
1887 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ രൂപം കൊണ്ട നിയമങ്ങൾക്കനുസരിച്ചു തന്നെയായിരുന്നു ബാഡ്മിന്റൺ കളിച്ചിരുന്നത്. ബ്രിട്ടണിലെ ബാത്ത് ബാഡ്മിന്റൺ ക്ലബ്ബാണ് കളിക്ക് വ്യകതമായവ്യക്തമായ നിയമങ്ങൾ നൽകിയത്. അടിസ്ഥാനപരമായ നിയമങ്ങൾ 1887-ലാണ് രൂപം കൊണ്ടത്.<ref name=USM/> ഇന്ന് നിലവിലുള്ള നിയമങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന നിയമങ്ങൾക്ക് രൂപം നൽകിയത് 1893-ൽ ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ സംഘടന (ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇംഗ്ലണ്ട്) ആണ്.<ref>{{Cite web|url=http://www.worldbadminton.com/newsite/History/index.html|title=History of Badminton: Founding of the BAE and Codification of the Rules|publisher=WorldBadminton.com}}</ref> ഇതേ സംഘടന തന്നെയാണ് പിന്നീട് 1899-ൽ ലോകത്തിലെ ആദ്യ ഔദ്യോഗിക ബാഡ്മിന്റൺ മത്സരം (ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്സ്) ആരംഭിക്കാൻ മുൻകൈ എടുത്തത്.
[[പ്രമാണം:Badminton_in_Okcheon_2.jpg|ബാഡ്മിന്റൺ കളി|thumb]]
[[കാനഡ]], [[ഡെന്മാർക്ക്]], [[ഇംഗ്ലണ്ട്]], [[ഫ്രാൻസ്]], [[ഹോളണ്ട്]], [[അയർലണ്ട്]], [[ന്യൂസീലാന്റ്]], [[സ്കോട്ട്ലാന്റ്]], [[വെയിൽസ്]] എന്നീ രാജ്യങ്ങൾ ചേർന്ന് 1934-ൽ അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ (ഐ.ബി.എഫ്.: ദ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ) സ്ഥാപിച്ചു. ഇന്ന് ഈ സംഘടന ലോക ബാഡ്മിന്റൺ ഫെഡറേഷൻ എന്നാണ് അറിയപ്പെടുന്നത്. 1936-ൽ ഇന്ത്യയും ബാഡ്മിന്റൺ ഫെഡറേഷനിൽ ചേർന്നു. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ബാഡ്മിന്റൺ കളിയുടെ കാര്യങ്ങൾ നോക്കിനടത്തുന്നത് ലോക ബാഡ്മിന്റൺ ഫെഡറേഷനാണ്.
"https://ml.wikipedia.org/wiki/ബാഡ്മിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്