"തിരുനെട്ടൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
ക്ഷേത്ര വിസ്തൃതി അഞ്ചര ഏക്കർ വലിപ്പമേറിയതാണ്. ശ്രീമഹാദേവനും [[മഹാവിഷ്ണു|മഹാവിഷ്ണുവിനും]] പ്രത്യേകം വട്ട ശ്രീകോവിൽ പണിതീർത്തിരിക്കുന്നു. ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നാലുവശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്, വിഷ്ണുക്ഷെത്രത്തിന്റെ നാലമ്പലം പകുതിയാക്കി നിർത്തിയിരിക്കുകയാണ്. ക്ഷേത്രചുറ്റമ്പലവും, വിളക്കുമാടവും തനതു കേരളാശൈലിയിൽ പണിതീർത്തവയാണ്. അതുപോലെതന്നെ നമസ്കാരമണ്ഡപവും ബലിക്കൽ പുരയും മനോഹരങ്ങളാണ്. ക്ഷേത്രത്തിലെ രണ്ട് ഏക്കറിൽ കൂടുതൽ വലിപ്പമേറിയ ക്ഷേത്രക്കുളം മറ്റൊരു പ്രത്യേകതയാണ്.
 
യുഗങ്ങളുടെ കാലപ്പഴക്കംതന്നെ ഈ ക്ഷേത്രസമുച്ചയത്തിന്‌ കരുതിപ്പോരുന്നു. ഒരു മഹാക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളോടുകൂടിയ സംവിധാനങ്ങളാണ്‌ ഈ ക്ഷേത്രത്തിന്റേത്‌. എന്നാൽ മറ്റു പല ശിവക്ഷേത്രങ്ങളിലും കാണുവാൻ കഴിയാത്ത പല പ്രത്യേകതകളും ഇവിടുത്തെ ശിവക്ഷേത്ര ശ്രീലകത്തിന്‌ ദർശിക്കുവാൻ കഴിയും. അത്യപൂർവ്വമായ ഇരട്ട ശ്രീകോവിലാണ്‌ ഇവിടത്തെ പ്രത്യേകത. ഇതിനുപുറമെ, ശ്രീലകത്തിന്റെ തെക്കേ വാതിലിനകത്തായി [[സുബ്രഹ്മണ്യൻ]], സരസ്വതി, ഗണപതി എന്നീ ദേവതകളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വളരെ വലിപ്പമേറിയ വട്ടശ്രീകോവിലിന്‌ 45 മീറ്റർ ചുറ്റളവും, 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്‌. ശ്രീകോവിലിനു സമീപത്തുതന്നെ, വടക്കുകിഴക്കുഭാഗത്തായി ശ്രീ പരമേശ്വരൻ വടക്കുംനാഥനായി 'സ്വയംഭൂ'വായി അവതരിച്ചിരിക്കുന്നതും കാണാം. ഈ ശില അനുദിനം വളർന്നുവരുന്നതായും ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. പരശുരാമൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയശേഷം, ക്ഷേത്രകാര്യങ്ങൾ നോക്കുന്നതിനായി 108 നമ്പൂതിരി ഇല്ലങ്ങളെ ഈ ദേശത്ത്‌ കുടിയിരുത്തിയെന്നും, ഈ ഇല്ലക്കാരുടെ മേൽനോട്ടത്തിലായിരുന്നു ഈ മഹാക്ഷേത്രമെന്നും ഐതിഹ്യം പറയുന്നു.
<!--
==പൂജകൾ==
"https://ml.wikipedia.org/wiki/തിരുനെട്ടൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്