"ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വീട് എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന ഹിന്ദിപദത്തില്‍ നിന്നുമാണ...
 
(ചെ.) en:Gharana etc
വരി 1:
[[വീട്]] എന്നര്‍ത്ഥം വരുന്ന ഘര്‍ എന്ന [[ഹിന്ദി|ഹിന്ദിപദത്തില്‍]] നിന്നുമാണ് '''ഘരാന''' എന്ന വാക്കുത്‌ഭവിച്ചത്. ഘരാന എന്നതുകൊണ്ട് ഒരു സം‌ഗീതപാരമ്പര്യത്തെ അഥവാ കുടും‌ബപാരമ്പര്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്.
==വിവിധതരം ഘരാനകള്‍==
==ഖയാല്‍ ഘരാന==
====ഗ്വാളിയോര്‍ ഘരാന====
ഏറ്റവും പഴക്കം ചെന്ന ഘരാനയായി കണക്കാക്കപ്പെടുന്നു.മുഗള്‍ സാമ്രാജ്യത്തിന്റെ ആരം‌ഭത്തോടു കൂടിയാണ് ഇത് കീര്‍‌ത്തി പ്രാപിച്ചത്.ഈ ശൈലി പിന്തുടര്‍‌ന്നവരില്‍ പ്രമുഖന്‍ [[മിയാന്‍ താന്‍സെന്‍|താന്‍‌സെന്‍]] ആണ്.രാഗവിസ്താരവും രാഗാലങ്കാരവും ഈ ഘരാനയുടെ സവിശേഷതകളാണ്.പ്രധാനമായും യമന്‍,ഭൈരവ്,സാരം‌ഗ്,ശ്രീ,ഹാമിര്‍ തുടങ്ങിയ രാഗങ്ങളാണ് ആലപിച്ചുവരുന്നത്.കൃഷ്ണറാവു ശങ്കര്‍ പണ്ഡിറ്റ് ആണ് ഇതില്‍ പ്രശസ്തന്‍.
====ആഗ്ര ഘരാന====
അലാവുദ്ദീന്‍ ഖില്‍‌ജിയുടെ ഭരണകാലത്താണ് ഈ ഘരാന ഉത്‌ഭവിച്ചത്.ഈ ശൈലിയില്‍ നായക് ഗോപാല്‍ പ്രശസ്തനാണ്.അക്കാലത്ത് സ്വീകരിരിച്ചിരുന്നത് ദ്രുപദ്-ധമര്‍ എന്ന രീതിയായിരുന്നു.ശേഷം ഗ്വാളിയോര്‍ ഘരാനയുടെ ശൈലി ഇതിലേയ്ക്ക് ചേര്‍‌ക്കപ്പെട്ടു.ഉസ്താദ് ഫയാസ് ഹുസൈന്‍ ഖാന്‍ ഇതില്‍ പ്രമുഖനാണ്.
വരി 10:
====കിരാന ഘരാന====
ഈ ശൈലിലെ പ്രമുഖനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ ജന്മസ്ഥലമാണ് ഹരിയാനയിലെ കിരാന അഥവാ കൈരന.ഈ പേരില്‍ നിന്നും കിരാന എന്ന് ഘരാനയ്ക്ക് പേര്‍ നല്‍കി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആചാര്യന്മാരായ ഗുലാം അലി,ഗുലാം മൗല എന്നിവരാണ് ഈ ശൈലിയുടെ തുടക്കക്കാര്‍.കര്‍‌ണാടക സംഗീതത്തില്‍നിന്നും പ്രചോദനമുള്‍‌ക്കൊണ്ടിട്ടുണ്ട്.
[[en:Gharana]]
"https://ml.wikipedia.org/wiki/ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്