"ഭിന്നശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തിരു
വരി 17:
മുൻകാലങ്ങളിൽ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യു എൻ സി ആർ പി ഡി, ലോകാരോഗ്യ സംഘടന എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകൾ അനുസരിച്ച്, വൈകല്യമുള്ളവർ എന്ന ആശയത്തെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ചിലയിനം ബലഹീനതകളിലേക്ക് ചുരുക്കുന്നില്ല. പകരം ഭിന്നശേഷിയെ, വൈദ്യശാസ്ത്ര പരമായ നിർവ്വചനങ്ങളിൽ നിന്ന് സാമൂഹികമായ നിർവ്വചനത്തിലേക്ക് കൊണ്ടു വരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകൾ സമൂഹത്തിലെ അല്ലെങ്കിൽ മറ്റു ഘടനകളിലെ തടസ്സങ്ങളിൽ തട്ടുന്നതു കാരണം പൂർണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിർവ്വചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് / ഉപചരിക്കുന്നതിന്, കേവലം വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ല എന്നും, അതിന് മുകളിൽ സൂചിപ്പിച്ച “തടസ്സങ്ങളെ” യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകൾ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളിലൂടെ, ഇത്തരം തടസ്സങ്ങൾ ഒഴിവാക്കപ്പെടുമ്പോൾ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു.
==വർഗ്ഗീകരണം==
ഭിന്നശേഷിക്ക് കാരണമാവുന്ന അവസ്ഥകളെ പലതായി വർഗ്ഗീകരിക്കാം.
===ശാരീരികമായ വൈകല്യങ്ങൾ===
===ഇന്ദ്രിയ സംബന്ധിയായ വൈകല്യങ്ങൾ===
====കാഴ്ചയുമായി ബന്ധപ്പെട്ടവ====
====കേൾവിയുമായി ബന്ധപ്പെട്ടവ====
====രുചി, ഘ്രാണത എന്നിവയുമായി ബന്ധപ്പെട്ടവ====
===ബുദ്ധിപരമായ വൈകല്യങ്ങൾ===
===സംവേദന പരമായ പരിമിതികൾ===
===രോഗാവസ്ഥ===
===അദൃശ്യ വൈകല്യങ്ങൾ===
==ചരിത്രം==
==സിദ്ധാന്തങ്ങൾ==
Line 32 ⟶ 42:
==ആവാസ വ്യവസ്ഥകളും ഭിന്നശേഷികളും==
==വിവേചനങ്ങൾ, കുറ്റകൃത്യങ്ങൾ==
==അന്താരാഷ്ട്ര കൺവെൻഷനുകൾ==
===യു എൻ സി ആർ പി ഡി===
ഭിന്നശേഷിയെ സംബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര കൺവെൻഷൻ ആണ് യു എൻ സി ആർ പി ഡി. 2006 ഡിസംബർ 13 നാണ് ഇത് അംഗീകരിക്കപ്പെട്ടത്. 2008 മെയ് മൂന്നാം തീയതി ഉടമ്പടി പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പിട്ടത് 158 ലോകരാഷ്ട്രങ്ങളാണ്. ഇതിൽ 150 എണ്ണം ഉടമ്പടിയുടെ നിയമാവലികൾക്ക് വിധേയരാണെന്ന് (state parties) സമ്മതിച്ചു.
 
==നയങ്ങൾ,നിയമങ്ങൾ, ഭരണനിർവ്വഹണ രൂപങ്ങൾ==
==ഭിന്നശേഷിയുടെ ജനസംഖ്യാവിതരണം==
"https://ml.wikipedia.org/wiki/ഭിന്നശേഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്