"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു വരുന്നതിനെ ശക്തിയുക്തം എതിർത്തയാളായിരുന്നു യശ്വന്ത്. ഗ്വാളിയോർ രാജാവായിരുന്ന ദൗളത് സിന്ധ്യയുമായി ചേർന്ന് യശ്വന്ത് ബ്രിട്ടനോട് എതിരിടാൻ യശ്വന്ത് തീരുമാനിച്ചു. ബ്രിട്ടനെതിരേ ഒരുമിച്ചു നിന്നു പോരാടാൻ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരോട് യശ്വന്ത് അഭ്യർത്ഥിച്ചു. ഈ രാജ്യങ്ങളിലെ രാജാക്കന്മാർ നേരത്തേ തന്നെ ബ്രിട്ടീഷുകാരുമായി കരാറുകൾ ഉണ്ടാക്കിയിരുന്നതിനാൽ യശ്വന്തിന്റെ അഭ്യർത്ഥനകൾ നടപ്പായില്ല, ഇതു കാരണം ബ്രിട്ടീഷുകാർക്കെതിരേ തനിച്ചു പോരാടാൻ അദ്ദേഹം നിശ്ചയിച്ചു.
 
കേണൽ ഫോസെറ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തെ യശ്വന്ത് പരാജയപ്പെടുത്തുകയും, [[ഡൽഹി|ഡൽഹിയിൽ]] ബ്രിട്ടീഷുകാർ തടവിലാക്കിയിരുന്ന [[ഷാ ആലം രണ്ടാമൻ|ഷാ ആലം]] രാജകുമാരനെ രക്ഷിക്കാൻ ഡൽഹി ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിക്കാൻ യശ്വന്തിനു കഴിഞ്ഞില്ല. ഈ യുദ്ധത്തിൽ യശ്വന്ത് കാണിച്ച ധീരതയെ കണക്കിലെടുത്ത് ഷാ ആലം ആണ് അദ്ദേഹത്തിന് മഹാരാജാധിരാജ രാജ രാജേശ്വർ അലി ബഹാദൂർ എന്ന ഭരണപരമായ പദവി സമ്മാനിക്കുന്നത്.
 
യശ്വന്തിന്റെ ശക്തിപ്രഭാവം കണ്ട്, അദ്ദേഹവുമായി സമാധാനത്തിൽ സന്ധിചെയ്യുന്നതാണ് ഉചിതം എന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 24 ഡിസംബർ 1805 ന് ബ്രിട്ടൻ യശ്വന്തുമായി ഒരു സമാധാന ഉടമ്പടി ഒപ്പു വച്ചു. ഒരു സമാധാന ഉടമ്പടി ഒപ്പു വെക്കാനായി ബ്രിട്ടീഷ് സാമ്രാജ്യം ആദ്യമായാണ് ഒരു ഇന്ത്യൻ രാജാവിനെ അങ്ങോട്ടു സമീപിക്കുന്നത്. യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ അദ്ദേഹത്തിനു തിരിച്ചുകൊടുക്കുകയും, ജയ്പൂർ, ഉദയ്പൂർ, കോത്ത, ബുണ്ടി എന്നീ പ്രദേശങ്ങൾ പൂർണ്ണമായും യശ്വന്തിന്റെ ഭരണത്തിനായി വിട്ടുകൊടുക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാര്യങ്ങളിൽ ഒരിക്കലും, ബ്രിട്ടൻ ഇടപെടില്ലെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/യശ്വന്ത്‌റാവു_ഹോൾക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്