"ഷട്ടർ ഐലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
== കഥാസാരം ==
മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ചികിത്സാ കേന്ദ്രമാണ് ഷട്ടർ ഐലൻഡിലെ ആഷ്‍ക്ലിഫ് ആശുപത്രി. ഇവിടെ നിന്ന് കാണാതാവുന്ന റേച്ചൽ സൊളണ്ടോ എന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ പുതിയ പങ്കാളിയായ ചക്ക് യൂളിനൊപ്പം ഐലൻഡിലെത്തുകയാണ് യു.എസ്. മാർഷലായ എഡ്വേഡ് ടെഡി ഡാനിയൽസ്. എന്നാൽ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും എഡ്വേഡിനോട് വേണ്ടത്ര സഹകരിക്കുന്നില്ല. തന്റെ ഭാര്യ മരിച്ചത് തീപിടുത്തത്തിലാണെന്നും അതിന് കാരണക്കാരനായ ആൻഡ്രൂ ലേഡിസ് ഷട്ടർ ഐലൻഡിലുണ്ടെന്നും ഒരിക്കൽ ഏഡ്വേഡ് യൂളിനോട് പറയുന്നു. അങ്ങനെയിരിക്കെ റേച്ചൽ സൊളണ്ടോ തിരിച്ചെത്തിയതായി മുഖ്യ ഡോക്ടറായ ജോൺ കൗളി എഡ്വേഡിനെ അറിയിക്കുന്നു. പ്രതികൂലമായ കാലാവസ്ഥ കാരണം എഡ്വേഡിനും യൂളിനും തിരികെ കരയിലേക്ക് പോകാൻ കഴിയുന്നില്ല. അങ്ങനെയിരിക്കെലേഡിസിനായുള്ള അന്വേഷണത്തിനിടയിൽ ജോർജ്ജ് നോയ്സ് എന്നൊരു രോഗിയെ എഡ്വേഡ് കാണുന്നു. ഷട്ടർ ഐലൻഡ് മാനസിക രോഗികളിൽ വൈദ്യ പരീക്ഷണങ്ങൾ നടത്താനുള്ള സ്ഥലമാണെന്നും ഇവിടെയെത്തിവർക്ക് തിരിച്ച് പോകാനാവില്ലെന്നും പങ്കാളിയായ യൂളിനെപ്പോലും വിശ്വസിക്കരുതെന്നും നോയ്സ് എഡ്വേഡിനോട് പറയുന്നു. ഐലൻഡിലെ ലൈറ്റ് ഹൗസാണ് പരീക്ഷണങ്ങളുടെ കേന്ദ്രം എന്നു കരുതുന്ന എഡ്വേഡ് അവിടേക്ക് പോകാൻ ശ്രമിക്കുന്നു. എഡ്വേഡ് യൂളുമായി വേർപിരിയുന്നു. വഴിക്ക് ശരിക്കുമുള്ള റേച്ചൽ സൊളണ്ടോ തിരിച്ചെത്തിയതായിഎന്നവകാശപ്പെടുന്ന മുഖ്യഒരു സ്ത്രീയെ കാണുന്നു. താൻ മുമ്പ് ആഷ്‍ക്ലിഫിൽ ഡോക്ടറായിരുന്നെന്നും അവിടുത്തെ പ്രവർത്തനങ്ങളെ എതിർത്തതിനാൽ താൻ ഇപ്പോൾ ഒളിവു ജീവിതത്തിലാണെന്നും അവർ അറിയിക്കുന്നു. അങ്ങനെ ലൈറ്റ് ഹൗസിലെത്തുന്ന എഡ്വേഡ് അവിടെ വെച്ച് ഡോ. കൗളിയെ കാണുന്നു. എഡ്വേഡ് ആഷ്‍ക്ലിഫിലെ രോഗിയാണെന്നും എഡ്വേഡിന്റെ യഥാർത്ഥ നാമം ആൻഡ്രൂ ലേഡിസ് എന്നാണെന്നും ചക്ക് യൂൾ ലേഡിസിന്റെ ഡോക്ടറായ ജോൺഷീഹാൻ ആണെന്നും കൗളി എഡ്വേഡിനെ അറിയിക്കുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഷട്ടർ_ഐലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്