"മാക്സിമില്യൻ കോൾബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 76:
==ഹിറ്റ്ലറുടെ ആക്രമണം==
അമലോത്ഭവ നഗരം അതിന്റെ സുവർണ്ണദശയിൽ നിൽക്കുമ്പോൾ 1939-ല് [[ഹിറ്റ്ലർ]] പോളണ്ടിനെ ആക്രമിച്ചു.അമലോത്ഭവ നഗരത്തിനുനേരെ ആക്രമമുണ്ടാവും എന്ന് മനസിലാക്കി മാക്സിമില്യൻ രോഗികളെ ശുശ്രൂഷിക്കാൻ മാത്രമായി കുറച്ചാളുകളെ മാത്രം അവിടെ നിറുത്തി ബാക്കി ആശ്രമവാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.സെപ്തംബർ 19-ന് നാസിപട്ടാളം അവിടെയെത്തി. മാക്സിമില്യനും മറ്റുള്ളവരും തടവിലായി. അസൌകര്യങ്ങൾ നിറഞ്ഞ തടങ്കല്പാളങ്ങൾ അമലോത്ഭവനഗറാക്കി മാറ്റാൻ മാക്സിമില്യന് കഴിഞ്ഞു.പ്രാർഥനയും പാട്ടുംകൊണ്ട് അവിടം മുഖരിതമായി. ഡിസംബർ 8-ന് അവരെ മോചിപ്പിച്ചു.ഇതിനിടയിൽ പോളണ്ടിലെ നേതാക്കളേയും സഭാധികാരികളേയും കൊന്നൊടുക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു. ആ ലിസ്റ്റിൽ ഫാ.മാക്സിമില്യൻ കോൾബെയും ഉണ്ടായിരുന്നു.
1941 ഫെബ്രുവരി 17-‍ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി.മാക്സിമില്യൻ ഉൾപ്പടെ അഞ്ചു വൈദികരേയും പോലീസ് ബലമായി [[പാവിയാക് ജയിലിലേക്ക്]] കൊണ്ടുപോയി.അവിടെവെച്ച് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. മെയ് 28-ന് ഫാ.മാക്സിമില്യനെ [[ഔഷ്‍വിറ്റ്സ്]] എന്ന തടവറയിലേക്ക് കൊണ്ടുപോയി. നാസികളുടെ വലിയ ഒരു ശിക്ഷാകേന്ദ്രമായിരുന്നു അത്.
==മരണം==
1941 ജൂലയ് 28-ന് തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടു. പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചു. ആ ലിസ്റ്റില്പെട്ട ഗയോണിഷെക് എന്നയാൾക്കു പകരം മാക്സിമില്യൻ മരിക്കാൻ തയാറായി. അങ്ങനെ ഫാ.മാക്സിമില്യൻ കോൾബെ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പതിനഞ്ചു ദിവസംകൊണ്ട് അഞ്ചുപേർ മരിച്ചു. ബാക്കിയുള്ളവരെ വിഷം കുത്തിവെച്ച് കൊല്ലാൻ ഉത്തരവായി. 1941 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് പട്ടാളക്കാൻ ഫാ.മാക്സിമില്യൻ കോൾബെയെ വിഷം കുത്തിവെച്ച് കൊന്നു. പിറ്റേന്ന് മൃതുദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു.
==നാമകരണം==
1971 ഒക്ടോബർ 17-ന് പോൾ ആറാമൻ മാർപ്പാപ്പ ഫാ.മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടൊബർ 10-‍ാം തിയതി [[ജോൺ പോൾ രണ്ടാമൻ]] മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായ വിശുദ്ധനായി പ്രഖ്യാപിച്ചു
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മാക്സിമില്യൻ_കോൾബെ" എന്ന താളിൽനിന്ന് ശേഖരിച്ചത്