"മാക്സിമില്യൻ കോൾബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75:
അറിവിന്റേയും അധ്വാനത്തിന്റേയും ഇടയിൽ ആത്മീയത പരിശീലിച്ച വിശുദ്ധനാണ് മാക്സിമില്യൻ. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അമലോത്ഭവ നഗറിലെ അന്തേവാസികൾ താല്പര്യപൂർവ്വം പങ്കുചേർന്നു. പ്രവർത്തനക്ഷമവും ശബ്ദമുഖരിതവുമായിരുന്നു അവിടത്തെ അന്തരീക്ഷം. അടുക്കും ചിട്ടയും എല്ലായ്പ്പോഴും ദൃശ്യമായിരുന്നു. പ്രധാന ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു. ജോലിക്കുമുമ്പ് മാതാവിനോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. എത്ര തിരക്കായാലും പ്രാർത്ഥന ഒഴിവാക്കില്ല. മണി മുഴങ്ങുമ്പോൾ അവിടെയുള്ള എല്ലാ ജോലിക്കാരും ചാപ്പലിൽ ഒത്തുചേരും. ഒരാൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മറ്റുള്ളവർ ഏറ്റു ചൊല്ലും.
==ഹിറ്റ്ലറുടെ ആക്രമണം==
അമലോത്ഭവ നഗരം അതിന്റെ സുവർണ്ണദശയിൽ നിൽക്കുമ്പോൾ 1939-ല് [[ഹിറ്റ്ലർ]] പോളണ്ടിനെ ആക്രമിച്ചു.അമലോത്ഭവ നഗരത്തിനുനേരെ ആക്രമമുണ്ടാവും എന്ന് മനസിലാക്കി മാക്സിമില്യൻ രോഗികളെ ശുശ്രൂഷിക്കാൻ മാത്രമായി കുറച്ചാളുകളെ മാത്രം അവിടെ നിറുത്തി ബാക്കി ആശ്രമവാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.സെപ്തംബർ 19-ന് നാസിപട്ടാളം അവിടെയെത്തി. മാക്സിമില്യനും മറ്റുള്ളവരും തടവിലായി. അസൌകര്യങ്ങൾ നിറഞ്ഞ തടങ്കല്പാളങ്ങൾ അമലോത്ഭവനഗറാക്കി മാറ്റാൻ മാക്സിമില്യന് കഴിഞ്ഞു.പ്രാർഥനയും പാട്ടുംകൊണ്ട് അവിടം മുഖരിതമായി. ഡിസംബർ 8-ന് അവരെ മോചിപ്പിച്ചു.ഇതിനിടയിൽ പോളണ്ടിലെ നേതാക്കളേയും സഭാധികാരികളേയും കൊന്നൊടുക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു. ആ ലിസ്റ്റിൽ ഫാ.മാക്സിമില്യൻ കോൾബെയും ഉണ്ടായിരുന്നു.
1941 ഫെബ്രുവരി 17-‍ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി.മാക്സിമില്യൻ ഉൾപ്പടെ അഞ്ചു വൈദികരേയും പോലീസ് ബലമായി [[Pawiak|പാവിയാക്]] ജയിലിലേക്ക് കൊണ്ടുപോയി
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മാക്സിമില്യൻ_കോൾബെ" എന്ന താളിൽനിന്ന് ശേഖരിച്ചത്