"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
1896 ഒക്ടോബറിൽ ബോംബെ പ്രവിശ്യയിൽ കടുത്ത ക്ഷാമവും, അതിനെതുടർന്ന് പ്ലേഗ് ബാധയുമുണ്ടായപ്പോൾ, അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ ഗ്രാൻഡ് മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയിൽ ഭിക്കാജിയും ഭാഗഭാക്കായി. സാമൂഹ്യ പ്രവർത്തനങ്ങൾക്കിടയിൽ ഭിക്കാജിക്കും പ്ലേഗ ബാധയുണ്ടാവുകയും അത്ഭുതകരമായി രോഗത്തെ അതിജീവിക്കുകയും ചെയ്തു. രോഗം കൊണ്ട് അവശയായി തീർന്ന ഭിക്കാജിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവരെ ഇംഗ്ലണ്ടിലേക്കയക്കുകയുണ്ടായി.
 
ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും, ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായ ശ്യാംമ്ജി കൃഷ്ണ വർമ്മയെ പരിചയപ്പെട്ടതോടുകൂടി തിരികെ ഇന്ത്യയിലേക്കു വരുവാനുള്ള താൽപര്യം ഭിക്കാജിയിൽ ശക്തമായി. ശ്യാംജിയിലൂടെ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ നേതാവായ ദാദാഭായ് നവറോജിയെ പരിചയപ്പെട്ടുപരിചയപ്പെടുകയും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഭിക്കാജി സേവനമാരംഭിക്കുകയും ചെയ്തു.
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1967883" എന്ന താളിൽനിന്ന് ശേഖരിച്ചത്