"ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 23:
[[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിലെ ഏറ്റവും വലിയ സെമി-ഫൈനൽ വിജയമായിരുന്നു ജർമ്മനിയുടേത്. ഇതോടെ [[ലോകകപ്പ്‌ ഫുട്ബോൾ|ലോകകപ്പ്‌ ഫുട്ബോളിൽ]] ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി ജർമ്മനിയുടെ [[മിറോസ്ലാഫ് ക്ലോസെ]]യ്ക്ക് സ്വന്തമായി. ഇതു കൂടാതെ [[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യം എന്ന ബഹുമതിക്ക് ഈ മത്സരത്തോടെ ജർമ്മനി അർഹരായി. ബ്രസീൽ നേടിയിട്ടുള്ള 221 ഗോളുകളെ മറികടന്ന ജർമ്മനി നിലവിൽ 223 ഗോളുകൾ അടിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഈ മത്സരത്തിലെ തോൽവി ഇതുവരെ അവർ നേരിട്ടിടുള്ള ഏറ്റവും വലിയ രണ്ടു തോൽവികളിൽ ഒന്നായി മാറി. 1920 -ൽ [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേ]]യോട് '''6-0''' -ത്തിനു തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള വലിയ തോൽവി ആയിരുന്നു 2014 -ലെ ജർമ്മനിയോടുള്ള മത്സരത്തിൽ നേരിടേണ്ടി വന്നത്. 1975 -ലെ [[കോപ്പ അമേരിക്ക]] മത്സരത്തിൽ [[പെറു ദേശീയ ഫുട്ബോൾ ടീം|പെറു]]വിനോട് '''3-1''' -നു നേരിടേണ്ടി വന്ന തോൽവിക്ക് ശേഷം സ്വന്തം രാജ്യത്ത് ബ്രസീലിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ തോൽവി ആണിത്.
 
[[മാരക്കാന ദുരന്തം]] എന്നറിയപ്പെടുന്ന, 1950 -ലെ [[ഫുട്ബോൾ ലോകകപ്പ്|ഫുട്ബോൾ ലോകകപ്പിന്റെ]] ഫൈനലിൽ സ്വന്തം മണ്ണിൽ ബ്രസീൽ, [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേ]]യോട് '''2-1''' -നു തോറ്റതിന് സമാനമായി ഈ തോൽവിയെ '''മീനെയ്‌രോ പ്രഹരം''' എന്നാണു മാധ്യമങ്ങളും, [[ഫിഫ]]യും വിശേഷിപ്പിച്ചത്‌. ഈ കളിയ്ക്ക് ശേഷം, ബ്രസീൽ [[നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം|നെതർലന്റ്സിനോട്]] 0-3 ത്തിന് പരാജയപ്പെട്ട് നാലാം സ്ഥാനം കരസ്ഥമാക്കുകയും ജർമ്മനി [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]]യെ 1-0 ത്തിന് അട്ടിമറിച്ചുകൊണ്ട് [[ലോകകപ്പ് ഫുട്ബോൾ 2014|ലോകകപ്പ്]] നേടുകയും ചെയ്തു.
 
== അവലംബം ==