"മംഗളാദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Mangaladevi_temple_.jpg നെ Image:Mangaladevi_temple.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Steinsplitter കാരണം: Robot: Removing space(s...
No edit summary
വരി 1:
{{coord|9|35|52.82|N|77|13|18.83|E|display=title}}
[[പ്രമാണം:Mangaladevi_temple.jpg|ലഘുചിത്രം|മംഗളാദേവി ക്ഷേത്രം]]
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കുമളി|കുമളിയിലെ]] പ്രശസ്തമായ ക്ഷേത്രമാണ് '''മംഗളാദേവി ക്ഷേത്രം'''. [[പെരിയാർ കടുവ സംരക്ഷണകേന്ദ്രം|പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന്]] 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. [[തമിഴ്‌നാട്]] സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. മധുരാ പുരി ചുട്ടെരിച്ച ശേഷം '''[[കണ്ണകി]]''' ഇവിടെ എത്തി എന്ന ഐതീഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു.കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതീഹ്യം.മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. രാജക്കന്മാരുടെ പടയോട്ട സമയത്ത് ( ഉദാ:-ടിപ്പു) നശിപ്പിച്ചതാണെന്നു കരുതാൻ വയ്യ. ഭൂകമ്പം ഒരു കാരണമായിട്ടുണ്ടാകം. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്.നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു.
"https://ml.wikipedia.org/wiki/മംഗളാദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്