"അക്ഷപാദഗൗതമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Aksapada Gautama}}
{{ഹൈന്ദവദർശനം}}
[[ന്യായ സൂത്രം|ന്യായ സൂത്രത്തിന്റെ]] രചയിതാവും, ന്യായ തത്ത്വചിന്തയുടെ പ്രഥമാചാര്യനുമായിരുന്നു '''അക്ഷപാദ ഗൗതമൻ (Akṣapāda Gautama)''' . എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ന്യായ സൂത്രം രചിച്ചത് എന്ന് കരുതപ്പെടുന്നു.<ref>B. K. Matilal "Perception. An Essay on Classical Indian Theories of Knowledge" (Oxford University Press, 1986), p. xiv.</ref> ബഹുമാനാർത്ഥമായി "അക്ഷപാദർ", "ദീർഘതപസ്" എന്നീ വിശേഷണങ്ങൾ ഇദ്ദേഹത്തിന് നൽകാറുണ്ട്. [[സപ്തർഷി|സപ്തർഷികളിൽ]] ഒരാളായി ഇദ്ദേഹത്തെ ചിലർ കണക്കാക്കുന്നു.
 
ഒരു പുരോഹിതന്റെ മകനായി ഉത്തര [[ബീഹാർ|ബീഹാറിൽ]] ജനിച്ചു. ഭാര്യയായ അഹല്യയോടും പുത്രനോടും കൂടി ഒരാശ്രമത്തിലാണ് ഇദ്ദേഹം ജീവിതത്തിന്റെ അധികഭാഗവും കഴിച്ചുകൂട്ടിയത്.
 
== പേര് ==
==ഐതിഹ്യം==
[[പാദം|പാദങ്ങളിൽ]] [[കണ്ണ്|കണ്ണുള്ളവൻ]] എന്നാണ് അക്ഷപാദർ എന്ന വാക്കിനർഥം. ഗൗതമന്റെ ന്യായദർശനം അന്യൂനമല്ലെന്ന് ബാദരായണനും ([[വ്യാസൻ]]) അന്യൂനമെന്ന് ഗൗതമനും വാദിച്ചു. വാദം മൂത്തപ്പോൾ തന്റെ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമൻ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണൻ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാൽ ഗൌതമൻ ശപഥത്തിൽ നിന്ന് പിൻമാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളിൽ രണ്ടു കണ്ണുകൾ സൃഷ്ടിച്ച് ആ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദർ എന്ന് പേരുണ്ടായി എന്നാണ് [[പുരാണം|പുരാണകഥ]].
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/അക്ഷപാദഗൗതമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്