"റുഡ്യാർഡ് കിപ്ലിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| nationality = British
}}
[[ഇന്ത്യ|ഇന്ത്യയിൽ]] ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്'''ജോസഫ് റുഡ്യാർഡ് കിപ്ലിംഗ്''' (ജനനം - [[1865]] [[ഡിസംബർ 30]], മരണം - [[1936]] [[ജനുവരി 18]]) [[ഇന്ത്യ|ഇന്ത്യയിൽ]] ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ്. [[ജംഗിൾ ബുക്ക്]] (1894), ജംഗിൾ ബുക്ക് - 2(1895), വെറുതെചില കഥകൾ (Just So Stories (1902)), പൂക്സ് മലയിലെ പക്ക് (1906), കിം (നോവൽ)(1901), എന്നീ ബാല സാഹിത്യ കൃതികളും മാണ്ഡലേ (1890), [[ഗംഗാ ദിൻ]] (1890), എങ്കിൽ (If-) (1890) എന്നീ കവിതാ സമാഹാരങ്ങളും കിപ്ലിംഗിന്റെ പ്രശസ്തമായ രചനകളാണ്. അദ്ദേഹത്തിന്റെ ഇന്ത്യാ ജീവിതകാലത്തെ കഥകളിൽ “രാജാവാകാൻ പോകുന്ന മനുഷ്യൻ”, “മലകളിൽ നിന്നുള്ള കഥകൾ” എന്നീ കഥാസമാഹാരങ്ങൾ ഉൾപ്പെടുന്നു. ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.
==ജീവിതരേഖ==
ജോൺ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാൾഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ ബോംബെയിൽ ജനിച്ചു. പിതാവായ ജോൺ കിപ്ലിങ്‌ ആദ്യം ബോംബെയിലെ സ്‌കൂൾ ഒഫ്‌ ആർട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവിൽ ലാഹോർ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സിൽ (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസ്സിൽ (1882) ഇന്ത്യയിൽ മടങ്ങിയെത്തി, ലാഹോറിൽ സിവിൽ ആൻഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അലഹബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യൻ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തിൽ എഴുപതോളം കഥകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. 1890 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.
വരി 28:
* ലൈഫ്‌സ്‌ ഹാൻഡിക്യാപ്‌ (1891)
* മെനി ഇൻവെൻഷൻസ്‌ (1893)
*[[ജംഗിൾ ബുക്‌സ്‌ബുക്ക്]] (1894-95)
*ജംഗിൾ ബുക്ക് - 2(1895)
=== പദ്യകൃതികൾ===
* മാണ്ഡലേ (1890)
*[[ഗംഗാ ദിൻ]] (1890)
*ദ ബാറക്‌ റൂം ബാലഡ്‌സ്‌ (1892)
*ദ സെവൻ സീസ്‌ (1896)
*എങ്കിൽ (If-) (1890)
===നോവൽ===
*കിം (1901) - ഇന്ത്യയിലെ തന്റെ ബാല്യകാല ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ചത്
Line 39 ⟶ 43:
*ദ കാപ്‌റ്റൻ കറേജിയസ്‌ (1897)
*ദ ഡേസ്‌ വർക്ക്‌ (1898
*വെറുതെചില കഥകൾ (Just So Stories (1902))
* പൂക്സ് മലയിലെ പക്ക് (1906)
==പുരസ്കാരങ്ങൾ==
1895-ൽ ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാൽ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. <ref>{{cite web|title=കിപ്ലിങ്‌, (ജോസഫ്‌) റുഡ്യാർഡ്‌(1865 - 1936)|url=http://mal.sarva.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E2%80%8C,_%28%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D%E2%80%8C%29_%E0%B4%B1%E0%B5%81%E0%B4%A1%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D%E2%80%8C%281865_-_1936%29|publisher=സർവവിജ്ഞാനകോശം|accessdate=21 ജൂൺ 2014}}</ref>
"https://ml.wikipedia.org/wiki/റുഡ്യാർഡ്_കിപ്ലിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്