"നാസിക് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1797269 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 26:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ഒരു ജില്ലയാണ് '''നാസിക് ജില്ല''', ആസ്ഥാന നഗരം. മുംബൈക്ക് ഏകദേശം 140 കിലോമീറ്റർ വടക്ക്കിഴക്കായി സ്ഥിതിചെയ്യുന്നു. നാസിക്കിലാണ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസ്സ് സ്ഥിതിചെയ്യുന്നത്. 15,530 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന നാസിക് ജില്ല ഒരു പ്രമുഖ വിനോദസഞ്ചാര-തീർഥാടന കേന്ദ്രം കൂടിയാണ്. ജനസംഖ്യ: 4,987,923 (2001).
 
അപ്പർ ഗോദാവരിയുടെയും [[തപ്തി|തപ്തീ നദിയുടെയും]] തടപ്രദേശങ്ങളിലാണ് നാസിക് ജില്ല വ്യാപിച്ചിരിക്കുന്നത്. സഹ്യാദ്രി മലനിരകൾ ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയായി വർത്തിക്കുന്നു. ഗോദാവരിയും ഗിർനാ (Girna) യുമാണ് പ്രധാന നദികൾ. കുളങ്ങൾക്കും കിണറുകൾക്കും ജലസ്രോതസ്സുകളിൽ നിർണായകസ്ഥാനമുണ്ട്. ജില്ലയുടെ വിസ്തൃതിയുടെ സു. ഉം വനഭൂമിയാണ്. ജില്ലയുടെ കി.-ഉംകിഴക്കും പടിഞ്ഞാറും പ.-ഉം ഉള്ള മലഞ്ചരിവുകളിലാണ് വനങ്ങളിലധികവും കാണപ്പെടുന്നത്. തേക്കാണ് പ്രധാന വൃക്ഷയിനം. കാർഷികോത്പാദനത്തിൽ മുന്നിൽ നില്ക്കുന്ന ഈ ജില്ലയിൽ ഭക്ഷ്യധാന്യങ്ങളും പയറുവർഗങ്ങളും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഭക്ഷ്യവിളകളിൽ ബജ്റയ്ക്കാണ് മുഖ്യസ്ഥാനം; നെല്ല്, ജോവർ തുടങ്ങിയവ മറ്റു പ്രധാന വിളകളാണ്.
 
"https://ml.wikipedia.org/wiki/നാസിക്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്