"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
മൂവാറ്റുപുഴ പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു; അതിനു മുൻപ് [[വടക്കുംകൂർ ദേശം |വടക്കുംകൂർ രാജ്യത്തിന്റെയും]]. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും [[ഇടപ്പള്ളി സ്വരൂപം|ഇടപ്പള്ളി സ്വരൂപത്തിന്റെ]] ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതമംഗലം ആറ്,കാളിയാറ്,തൊടുപുഴയാറ്) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഇങ്ങനെ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണിസംഗമം എന്നു പറയുന്നു.
 
സ്വാതന്ത്ര്യത്തിനു ശേഷം,മൂവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സർക്കാ‍ർ ശുപാർശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗൺലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദൻ നായർ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാർ‍,പേന്തിട്ട ഗോപാലൻപിള്ള എന്നിവർ ആയിരുന്നു മററു രണ്ടു കൗൺസിൽ അംഗങ്ങൾ. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ൽ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളിൽ വർക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ല് മുനിസിപ്പാലിററിയായി. എൻ.പരമേശ്വരൻ നായർ‍ ആയിരുന്നു ആദ്യ മുനിസിപ്പൽ ചെയർമാൻ. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തിൽ സ്ഥാനം നേടി. എൻ.പി വർഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. എസ്. മഞ്ചുനാഥ പ്രഭു ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി.<ref>http://www.kerala.gov.in/docs/election_reportage/assembly_election/1951.pdf</ref> പിന്നീട് [[കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)|കെ.എം. ജോർജ്]] ([[കേരള കോൺഗ്രസ്]] സ്ഥാപകൻ) മൂവാറ്റുപുഴ എം.എൽ.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോർജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു. {{Ref|Esthos}}
 
== സംസ്കാരം ==
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്