"മോള്യേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ച പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ് '''മോളിയേ തൂലികാ''' എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട '''ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ'''(15 ജനുവരി 1622 - 17 ഫെബ്രുവരി 1673). ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ. പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.<ref>Hartnoll, p. 554. "നാടകവേദിയുടെ ചരിത്രത്തിൽ ഏറ്റവും നല്ല ചില ഹാസ്യരചനകളുടെ രചയിതാവ്" and Roy, p. 756. "...നാടകരംഗത്തെ ഏറ്റവും മികച്ച ഹാസ്യകലാകാരന്മാരിൽ ഒരുവൻ"</ref>
==ജീവിതരേഖ==
ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മോള്യേർ പഠിച്ചത് ക്ലെർമോണ്ട് കലാശാലയിലാണ്. അദ്ദേഹത്തിന്റെ പ്രതിഭ നാടകരംഗത്തെ ജീവിതത്തിന് പറ്റിയതായിരുന്നു. പതിമൂന്നു വർഷം നാടോടി കലാകാരനായി നടന്ന പരിചയം തന്റെ ഹാസ്യപ്രതിഭയെ സംസ്കൃതമാക്കാൻ മോള്യേറെ സഹായിച്ചു. നാടോടി കലയുടെ ഘടകങ്ങളെ കൂടുതൽ സംസ്കൃതമായ ഫ്രെഞ്ച് ഹാസ്യകലയുടെ മാതൃകകളുമായി അദ്ദേഹം സം‌യോജിപ്പിച്ചു.<ref>Roy, p. 756.</ref>
"https://ml.wikipedia.org/wiki/മോള്യേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്