"മതവും വധശിക്ഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595450 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 81:
വധശിക്ഷയ്ക്കനുകൂലവും എതിരുമായ വസ്തുതകൾ ഹിന്ദു മതഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. അഹിംസ ഹിന്ദു മതതത്വങ്ങളിലൊന്നാണ്. ആത്മാവിനെ വധിക്കാൻ സാധിക്കില്ല എന്നും മരണം ജഡശരീരത്തിനു മാത്രമാണ് സംഭവിക്കുന്നതെന്നുമാണ് മറ്റൊരു തത്വം. മരണശേഷം ആത്മാവ് (മനുഷ്യൻ വസ്ത്രം മാറുന്നതുപോലെ) മറ്റൊരുശരീരമായി ജനിക്കുകയോ, മോക്ഷം ലഭിക്കുന്ന പക്ഷം പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുകയോ ചെയ്യും. മതപരവും അല്ലാതെയുള്ളതുമായ ഹിന്ദു നിയമങ്ങൾ ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും എഴുതപ്പെട്ടിട്ടുണ്ട്. ധർമശാസ്ത്രങ്ങൾ പല കുറ്റങ്ങളും വിവരിക്കുന്നുണ്ട്. കൊലപാതകം, ജാതികൾ തമ്മിൽ സങ്കലനമുണ്ടാകുക, ധർമയുദ്ധം എന്നിങ്ങനെ പല സന്ദർഭങ്ങളിലും ജീവനെടുക്കുന്നതിൽ തെറ്റില്ല എന്ന് ധർമശാസ്ത്രങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
 
[[മഹാഭാരതം|മഹാഭാരതത്തിൽ]] വധശിക്ഷ ഒരിക്കലും ഉപയോഗിക്കരുത് എന്ന് വാധിക്കുന്നവാദിക്കുന്ന ഭാഗങ്ങളുണ്ട്. ഉദാഹരനത്തിന് ദ്യുമത്സേനനും മകൻ സത്യവാനും തമ്മിലുള്ള സംവാദം (ശാന്തിപർവ്വത്തിലെ 257ആം ഭാഗം). ധാരാളം ആൾക്കാരെ വധശിക്ഷയ്ക്കായി രാജാവിന്റെ ഉത്തരവനുസരിച്ച് കൊണ്ടുവരുന്നുണ്ട്.
 
:''സത്യവാൻ രാജകുമാരൻ പറയുന്നു:''ചിലപ്പോൾ പുണ്യം പാപത്തിന്റെ രൂപമെടുക്കുകയും പാപം പുണ്യത്തിന്റെ രൂപമെടുക്കുകയും ചെയ്യും. മനുഷ്യരെ വധിക്കുന്നത് പുണ്യമാകുക സാദ്ധ്യമല്ല.
വരി 104:
 
{{ഉദ്ധരണി|...അക്രമം കൊണ്ട് അതിന്റേതായ പ്രയോജനമുണ്ട്, അക്രമം എങ്ങനെ നേരായവിധത്തിൽ ഉപയോഗിക്കണമെന്നത് മനസ്സിലാക്കുക അറിവുള്ളവന്റെ കടമയാണ്. സമാധാനം നിലനിർത്തുന്നതിനു വേണ്ടിയുള്ള നീയമവ്യവസ്ഥ കൊലപാതകക്കുറ്റം ചെയ്തു എന്നു വിധിക്കപ്പെടുന്നയാൾക്ക് മരണശിക്ഷനൽകുന്നുവെങ്കിൽ ആ നിയമവ്യവസ്ഥയെ കുറ്റപ്പെടുത്താനാവില്ല. നിയമമനുസരിച്ചാണ് ശിക്ഷ വിധിച്ചത് എന്നതു തന്നെ കാരണം. [[മനുസ്മൃതി|മനുസ്മൃതിയിൽ]] കൊലപാതകിക്ക് വധശിക്ഷ നൽകണമെന്ന് അനുശാസിക്കുന്നുണ്ട്. അടുത്ത ജന്മത്തിൽ ഈ കുറ്റത്തിന്റെ പാപഫലം കുറ്റവാളി അനുഭവിക്കാതിരിക്കാൻ കൂടിയാണിത്. അതിനാൽ രാജാവ് കൊലപാതകിയെ തൂക്കിലിടുന്നത് ഗുണമേ ഉണ്ടാക്കുകയുള്ളൂ. അതുപോലെതന്നെ കൃഷ്ണൻ യുദ്ധത്തിനാഹ്വാനം ചെയ്യുമ്പോൾ ആ അക്രമം പരമമായ നീതി പുലരാനാണെന്നറിയുക. അതിനാൽ അർജ്ജുനൻ ആ നിർദ്ദേശമനുസരിക്കണം. കൃഷ്ണനുവേണ്ടി യുദ്ധം ചെയ്യുന്നത് അക്രമമല്ല, കാരണം എങ്ങനെവന്നാലും മനുഷ്യനെ (ആത്മാവിനെ) കൊല്ലാനാവില്ല. അതുകൊണ്ട് ന്യായം നടപ്പിലാക്കാനായി അക്രമം അനുവദനീയമാണ്. <ref>[http://www.harekrishna.com/col/books/BG/gita/chapter2.html Bhagavad-Gita As It Is – CHAPTER 2 – Contnts of the Gita Summarized – His Divine Grace A.C. Bhaktivedanta Swami Prabhupada]. Harekrishna.com. Retrieved on 2012-06-17.</ref>}}
 
==ജൂതമതം==
വധശിക്ഷ അനുവദനീയമാണെന്നാണ് [[ജൂതമതം|ജൂതമതത്തിന്റെ]] ഔദ്യോഗിക നിലപാടെങ്കിലും ശിക്ഷ വിധിക്കാനാവശ്യമായ തെളിവ് വളരെ കണിശമായ ഒരു നിയമാവലിക്കനുസൃതമായിരിക്കണം എന്ന വ്യവസ്ഥ കാരണം പ്രായോഗികമായി നോക്കിയാൽ വധശിക്ഷ വിധിക്കുക അസാദ്ധ്യമാണ്. പല താൽമഡ് തീരുമാനങ്ങളും തത്വത്തിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാവുന്ന സാഹചര്യങ്ങൾ ഫലത്തിൽ സാങ്കൽപ്പികം മാത്രമാണ്. ജറുസലേമിലെ ക്ഷേത്രം നശിപ്പിച്ചതിന് (<small>ക്രിസ്തുവർഷം</small> 70) നാൽപ്പതു വർഷം മുൻപ്, അതായത് <small>ക്രിസ്തുവർഷം</small> 30-ൽ സാൻഹെഡ്രിൻ വധശിക്ഷ പ്രയോഗത്തിൽ നിന്നെടുത്തു കളഞ്ഞിരുന്നു. വധശിക്ഷ ദൈവത്തിനു മാത്രമുപയോഗിക്കാൻ കഴിയുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത് (പിഴവു സംഭവിക്കാവുന്ന മനുഷ്യർ ഈ ശിക്ഷ ഉപയോഗിക്കാൻ പാടില്ലത്രേ).<ref>[[Jerusalem Talmud]] (Sanhedrin 41 a)</ref>
"https://ml.wikipedia.org/wiki/മതവും_വധശിക്ഷയും" എന്ന താളിൽനിന്ന് ശേഖരിച്ചത്