"ചരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133833 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Gravel}}
[[File:Gravel,_ചരൽ,_കറുത്ത_ചരൽ.JPG|thumb|250px|ചരൽ - കറുത്ത ചരലും വെള്ളാരം കല്ലും]]
മണ്ണിൽകലർന്നു കിടക്കുന്ന ചെറിയ ഉരുണ്ട കല്ലുകളെയാണ് '''ചരൽ''' എന്നുവിളിക്കുന്നത്. ഒരെണ്ണമാണെങ്ങിൽ "ചെറിയ" എന്ന വിശേഷണത്തോടെ ചെറിയ കല്ലെന്നും ബഹുവചനമായിട്ട് ചരലെന്നും പറയുന്നു. മണ്ണിന്റെയിടയിൽ കാണുന്ന കല്ലുകൾ മണ്ണിന്റെ നിറത്തോട് സാമ്യമുള്ളതായിരിക്കും. എല്ലാവിധ ചെറിയ കല്ലുകളും ചരൽ എന്ന വിഭാഗത്തിലാണ് വരുന്നതെങ്ങിലും മണലിൽ കാണുന്ന കല്ലുകളെ വെള്ളാരം കല്ലുകളെന്നും കരിങ്കല്ല് പൊട്ടിക്കുമ്പോൾ കിട്ടുന്ന ചെറിയ കല്ലുകളെ കരിങ്കൽ ചീളുകളെന്നും (ജല്ലി, മെറ്റൽ) പറയുന്നു. വളരെ ചെറിയ കല്ലാണെങ്ങിൽ, ഇതിനേയും ചരലെന്ന് പറയാറുണ്ട്. വലിയ കല്ലുകളെ ചരലെന്ന് ഉപയോഗിക്കാറില്ല. വലുപ്പത്തിന് പ്രത്യേകിച്ച് അളവുകൾ പറയാൻ സാധിക്കില്ലെങ്ങിലും സാധാരണയായി രണ്ടോ മൂന്നോ സെന്റിമീറ്ററിൽ കുറവ് വലുപ്പമുള്ള കല്ലുകളെയാണ് ചരൽ എന്ന് പറയുന്നത്. ഒരു പരിധിവരെ കല്ലിന്റെ ആകൃതിയും ചരലെന്ന് പറയുന്നതിന് ഘടകമാകുന്നത് കാണാറുണ്ട്. ഉരുണ്ട വളരെ ചെറിയ കല്ലുകളെയാണ് ചരലെന്ന് പറയുന്നത്.
 
[[വർഗ്ഗം:കല്ലുകൾ]]
"https://ml.wikipedia.org/wiki/ചരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്