"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 225:
44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി [[കാവേരി]]യിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി [[പെരിയാർ]] ആണ്. കേരളത്തിൽ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തിൽ ഗതാഗതം നടന്നിരുന്നത്. നദികളിൽ നിന്ന് ജലസേചനം മത്സ്യബന്ധനം എന്നിവക്കു പുറമേ വിദ്യുച്ഛക്തിയും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
 
==[[ഭൂഗർഭജലം]]==
[[കേന്ദ്രീയ ഭൂഗർഭജല ബോർഡ്|കേന്ദ്രീയ ഭൂഗർഭജല ബോർഡും]] [[ കേരള ഭൂഗർഭജല വകുപ്പു്|കേരള ഭൂഗർഭജല വകുപ്പും]] സംയുകതമായി കേരളത്തിലെ ഭൂഗർഭജല സമ്പത്തിന്റെ അളവു് നിശ്ചിത ഇടവേളകളിൽ കണക്കാക്കാറുണ്ട്. കേരളത്തിലെ ആയിരത്തോളം കിണറുകളിൽ കേന്ദ്രീയ ഭൂഗർഭജല ബോർഡ് പഠനത്തിനായി നിരീക്ഷിക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്