"പിയറെ സൈമൺ ലാപ്ലേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 22:
}}
'''പിയറെ സൈമൺ ലാപ്ലേസ്(ഇംഗ്ലീഷ് : Pierre-Simon Laplace)''' ഒരു വിഖ്യാതഗണിതശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്‌ത്രജ്ഞനും ആയിരുന്നു.ഫ്രാൻസിലെ ന്യൂട്ടൻ എന്ന അപരാഭിധാനത്തിൽ അറിയപ്പെടുന്ന ലാപ്ലേസ് തന്റെ ഗവേഷണഫലങ്ങളും മറ്റും സെലസ്റ്റിയൽ മെക്കാനിക്സ് എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗണിതസംബന്ധിയായ ജോതിശ്ശാസ്ത്രത്തിലും സംഭവ്യതാശാസ്ത്രത്തിലും അദ്ദേഹം ജീവിതകാലം മുഴുവൻ ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ലാപ്ലേസ് അനശ്വരനായത് അദ്ദേഹം രൂപകൽപ്പന ചെയ്ത ലാപ്ലേസ് പരിവർത്തനം,ലാപ്ലേസ് സമവാക്യം എന്നിവകളിലൂടെയാണ്.എക്കാലത്തെയും മികച്ച ഒരു ശാസ്ത്രജ്ഞൻ ആയി ലാപ്ലേസിനെ ലോകം കണക്കാക്കുന്നു.
 
==ജീവിതരേഖ==
 
ഫ്രാൻസിലെ നോർമൻഡിയിൽ 1749 മാർച്ച് 23ന് പിയറെ ലാപ്ലേസിന്റെയും മേരി ആനിന്റെയും മകനായി പിയറെ സൈമൺ ലാപ്ലേസ് ജനിച്ചു.ഒരു കർഷകകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.ഏഴ് മുതൽ പതിനാറ് വയസ്സ് വരെ ലാപ്ലേസ് ബ്യൂമോണ്ടിലെ പ്രയറി വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചു.പതിനാറാം വയസ്സിൽ അദ്ദേഹം കെൻ സർവകലാശാലയിൽ ചേർന്നു.പിയറെ ലാപ്ലേസിന്റെ ആഗ്രഹം തന്റെ മകനെ ഒരു വൈദികൻ ആക്കാനയിരുന്നു.എന്നാൽ കെൻ സർവകലാശാലയിൽ വച്ച് ലാപ്ലേസ് തന്റെ അഭിരുചി ഗണിതശാസ്ത്രത്തിലാണെന്നു തിരിച്ചറിഞ്ഞു.ലാപ്ലേസിനെ ഈ കാര്യത്തിൽ സ്വാധീനിച്ചത് കെൻ സർവകലാശാലയിലെ ഗണിതാധ്യാപകരായിരുന്ന ഗാബിൾഡ്,ലെ കാനു എന്നിവർ ആയിരുന്നു.പത്തൊൻപതാം വയസ്സിൽ അവിടം വിട്ട ലാപ്ലേസ് പാരിസിൽ പ്രശസ്തഗണിതജ്ഞനായ ഡി ആലംബേറിനെ സമീപിച്ചു.ലാപ്ലേസിന്റെ കഴിവിൽ ഡി ആലംബേർ സംതൃപ്തനാകുകയും ശേഷം ലാപ്ലേസ് അദ്ദേഹത്തിന്റെ കീഴിൽ പഠനം ആരംഭിക്കുകയും ചെയ്തു.1771ൽ ആണ് ലാപ്ലേസ് തന്റെ ആദ്യത്തെ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്.ലൂയി പതിനാറാമന്റെയും മേരി അന്റോയ്നെറ്റിന്റെയും വിശ്വസ്തസേവകനായിരുന്ന ലാപ്ലേസ് ഫ്രഞ്ച് വിപ്ലവകാലത്ത് ജനകീയസമനങ്ങളിലും പങ്കാളിയായി.മാറി വന്ന ഓരോ ഭരണാധികാരിയുടെയും കണ്ണിലുണ്ണിയായി മാറിയ ലാപ്ലേസ് നെപ്പോളിയന്റെ മന്ത്രിസഭ
 
==അവലംബം==
"https://ml.wikipedia.org/wiki/പിയറെ_സൈമൺ_ലാപ്ലേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്