"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
 
===റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം.എൽ) എന്ന കക്ഷി===
ലെഫ്റ്റ് കൺസോളിഡേഷൻ കമ്മിറ്റി പെട്ടെന്നു തന്നെ ശിഥിലമായി. സി.പി.ഐ., സി.എസ്.പി. റോയിസ്റ്റുകൾ എന്നിവർ ഈ കമ്മിറ്റിയിൽ നിന്നു വിട്ടു നിന്നു. ബോസ് [[Bihar, India|ബിഹാറിലെ]] (ഇപ്പോൾ ഝാർഖണ്ഡ്) [[Ramgarh Cantonment|രാംഗഡിൽ]] വച്ച് ഒരു ഒത്തുതീർപ്പു വിരുദ്ധ കോൺഫറൻസ് വിളിച്ചുകൂട്ടി. ഫോർവേഡ് ബ്ലോക്ക്, അനുശീലൻ മാർക്സിസ്റ്റുകൾ (ഇവർ ഇപ്പോഴും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അംഗത്വമുപേക്ഷിച്ചിരുന്നില്ല), ലേബർ പാർട്ടി, കിസാൻ സഭ എന്നീ കക്ഷികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഇൻഡ്യൻ സ്വാതന്ത്ര്യപ്രസ്ഥാനം ബ്രിട്ടനോട് ഒരു തരത്തിലും ഒത്തുതീർപ്പുണ്ടാക്കേണ്ടതില്ലെന്ന് ഈ സമ്മേളനത്തിൽ തീരുമാനിക്കപ്പെട്ടു. ഈ സമ്മേളനത്തിൽ അനുശീലൻ മാർക്സിസ്റ്റുകൾ '''റെവല്യൂഷനറി മാർക്സിസ്റ്റ്സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)''' എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിക്കാനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനും തീരുമാനിച്ചു. ജോഗേഷ് ചന്ദ്ര ചാറ്റർജി ആയിരുന്നു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി.<ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 46-47</ref>
 
ആർ.എസ്.പിയുടെ 1940-ലെ ആവശ്യം സാമ്രാജ്യത്വയുദ്ധം ഒരു ആഭ്യന്തര യുദ്ധമായി മാറ്റിയെടുക്കണം എന്നായിരുന്നു. [[Germany|ജർമനി]] [[Soviet Union|സോവിയറ്റ് യൂണിയനെ]] ആക്രമിച്ചപ്പോൾ ഈ നിലപാടിൽ മാറ്റം വന്നു. [[Soviet Union|സോവിയറ്റ് യൂണിയനെ]] പിന്തുണയ്ക്കണമെങ്കിലും തങ്ങളുടെ രാജ്യത്തെ സാമ്രാജ്യത്വഭരണം അവസാനിപ്പിക്കുകയാണ് ഇന്ത്യൻ വിപ്ലവകാരികൾക്ക് ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് വിശദീകരിക്കപ്പെട്ടു. സി.പി.ഐ., റോയിസ്റ്റ് പാർട്ടിയായ [[Radical Democratic Party (India)|ആർ.ഡി.പി.]] എന്നിവയുടെ നിലപാട് ഫാസിസ്റ്റ് വിരുദ്ധർ സഖ്യകക്ഷിക‌ളെ യുദ്ധത്തിൽ പിന്തുണയ്ക്കണം എന്നായിരുന്നു. ആർ.എസ്.പി.യുടെ അഭിപ്രായം ഇതിനെതിരായിരുന്നു.