"കുറുമ്പൻ ദൈവത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
സംസ്ഥാനത്ത് ആദ്യമായി ചുവരെഴുതിയതിന് ഇദ്ദേഹത്തിന് ആറുമാസം ഒളിവിൽ കഴിയേണ്ടി വന്നു. അയ്യങ്കാളിക്കൊപ്പം അദ്ദേഹത്തിന്റെ മാനേജരായി ദൈവത്താൻ പ്രവർത്തിച്ചു. ദൈവത്താന്റെ ഗുരു തുല്യനായ സഹായിയായിരുന്നു മൂലൂർ എസ്. പത്മനാഭ പണിക്കർ. പിൽക്കാലത്ത് അയ്യങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി അകന്നു. 1917 ൽ ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു. മതപരിവർത്തനത്തോട് യോജിച്ചിരുന്നില്ലെങ്കിലും മത പരിവർത്തനം ചെയ്ത ദളിതരോട് അനഭാവം പുലർത്തി. 1915 ൽ ശ്രീമൂലം സഭയിൽ അംഗമായി നിയോഗിക്കപ്പെട്ടു. പത്തു വർഷത്തോളം ഈ പദവിയിൽ പ്രവർത്തിച്ചു.
ശ്രീമൂലം പ്രജാസഭാ അംഗമെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പിൻകാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംസംഗ്രാന്റ്, കോളനിയെന്ന ആശയം, വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾ തുടങ്ങി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. കോളനി എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയത് ദൈവത്താനാണ്.
==ജീവചരിത്രം==
തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന കുഞ്ഞൻ ദൈവത്താൻ 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref>{{cite book|title=കെ.കെ.ഗോവിന്ദന്റെ പുസ്തകധ്വംസനം അഥവാ അറുകൊലക്കണ്ടം|publisher=മാതൃഭൂമി ബുക്സ്|url=http://www.mathrubhumi.com/books/article/columns/2834|author=ഡോ.പി.കെ.രാജശേഖരൻ|accessdate=2014 മാർച്ച് 3|language=മലയാളം|date=03 മാർച്ച് 2014|archiveurl=http://archive.is/ctnPp|archivedate=5 മാർച്ച് 2014 14:32:45}}</ref>
 
==സ്മാരകം==
"https://ml.wikipedia.org/wiki/കുറുമ്പൻ_ദൈവത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്