"ഇറാഖ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
[[1990]] [[ഓഗസ്റ്റ് 2]]-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കുകയും തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിൽ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകൾ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്. ലക്ഷ്യം കുവൈത്തിന്റെ സമ്പത്തായിരുന്നു എന്നു കണക്കാക്കുന്നു. കുവൈത്തിൽ നിന്ന് പിന്മാറാൻ [[ഐക്യരാഷ്ട്രസഭ]] ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടർന്ന് 1991 ജനുവരിയിൽ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയിൽ ഇറാഖ് കുവൈത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അമേരിക്കയും ഇറാഖും തമ്മിൽ അകലാൻ കാരണമായ യുദ്ധമായിരുന്നു ഇത്.
===== ഇറാഖ് അധിനിവേശ യുദ്ധം =====
{{Main|രണ്ടാംഇറാഖ് ഗൾഫ്അധിനിവേശ യുദ്ധം}}
ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 [[മാർച്ച് 20]]-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും [[2003]] [[മേയ് 1]]-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ യഥാർതത്തിലുള്ള കാരണം. രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു
 
"https://ml.wikipedia.org/wiki/ഇറാഖ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്