"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q208199 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
കൂട്ടക്കൊലയിൽ ഇസ്രായേൽ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയർന്നതിനെത്തുടർന്ന് സം‌ഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേൽ പൗരൻ‌മാർ [[ടെൽ അവീവ്|ടെൽ അവീവിൽ]] തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയിൽ സൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി [[കഹാൻ കമ്മീഷൻ|കഹാൻ കമ്മീഷനെ]] നിയമിക്കുകയുണ്ടായി.
 
== [[കഹാൻ കമ്മീഷൻ]] ==
1982 നവം‌ബർ 1ന് ഇസ്രയേൽ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇസ്‌ഹാഖ് കഹാൻറെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാൻ കമ്മീഷൻ റിപ്പോർ‌ട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[മനാഹെം ബെഗിൻ|മനാഹെം ബെഗിനും]] പ്രതിരോധ മന്ത്രി [[ഏരിയൽ ഷാരോൺ|ഏരിയൽ ഷാരോണും]] വിദേശകാര്യ മന്ത്രി [[ഇസ്‌ഹാഖ് ഷാമീർ|ഇസ്‌ഹാഖ് ഷാമിറിനുമെതിരെ]] റിപ്പോർ‌ട്ടിൽ ശക്തമായ പരാമർ‌ശങ്ങളുണ്ടായിരുന്നു. ഇതേത്തുടർ‍ന്ന് ഏരിയൽ ഷാരോൺ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാൻ നിർ‌ബന്ധിതനായി.
 
== അവലംബം ==
32,133

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1904384" എന്ന താളിൽനിന്ന് ശേഖരിച്ചത്