"ഡെസ്മണ്ട് ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| signature = Desmond Tutu Signature.svg
}}
[[South Africa|തെക്കേ ആഫ്രിക്കക്കാരനായ]] ഒരു വൈദികനും സന്നദ്ധപ്രവർത്തകനുമാണ്‌ '''ഡെസ്മണ്ട് ടുട്ടു''' എന്ന ഡെസ്മണ്ട് പിലൊ ടുട്ടു(ഇംഗ്ലീഷ്:Desmond Tutu)(ജനനം:[[ഒക്ടോബർ 7]],1931). 1980 കളിൽ [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|വർണ്ണവിവേചനത്തിനെതിരെയുള്ള]] പോരാട്ടത്തിലൂടെയാണ്‌ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. [[1984]]-ൽ [[സമാധാനത്തിനുള്ള നോബൽ സമ്മാനം]] നേടി. [[ദക്ഷിണാഫ്രിക്ക|സൗത്താഫ്രിക്കയിൽദക്ഷിണാഫ്രിക്കയിൽ]] നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ്‌ അദ്ദേഹം.
 
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. [[മനുഷ്യാവകാശം|മനുഷ്യാവകാശത്തിനായി]] പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. [[ദാരിദ്ര്യം]],[[എയ്‌ഡ്‌സ്‌]], [[വംശീയത]], [[ഹോമോഫോബിയ]] എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
==ആദ്യകാലജീവിതം==
1931 ഒക്ടോബർ 7ന് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റേയും, ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഡെസ്മണ്ട്.<ref>[[#dt04|ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004]] പുറം 14</ref> ജീവിതം എന്നർത്ഥം വരുന്ന എംപിലോ എന്ന മധ്യനാമം നൽകിയത് മുത്തശ്ശിയാണ്. പിതാവ് സഖറിയ ഒരു അധ്യാപകനായിരുന്നു, മാതാവ് അലെറ്റാ ഒരു അന്ധവിദ്യാലയത്തിലെ പാചകക്കാരിയും ആയിരുന്നു.<ref name=nobel1>{{cite web|title=അവാർഡ് സെറിമണി സ്പീച്ച്||url=http://archive.is/OZETa|publisher=നോബൽ ഫൗണ്ടേഷൻ|accessdate=08-ജനുവരി-2014}}</ref> ഡെസ്മണ്ടിന് 12 വയസ്സുള്ളപ്പോൾ ഈ കുടുംബം [[ജൊഹാനസ്‌ബർഗ്|ജോഹന്നാസ്ബർഗിലേക്ക്]] താമസം മാറി. ചെറുപ്പത്തിൽ ഒരു പാതിരിയായി തീരുന്നതിനെക്കുറിച്ച് ഡെസ്മണ്ട് ചിന്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഡെസ്മണ്ട്_ടുട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്