"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115:
*[[തത്വബോധം]] [[ബംഗാൾ]] സുൽത്താനായിരുന്ന [[ബാർബക് ഷാ]]യുടെ (1457-1474) കൊട്ടാരം വൈദ്യൻ [[അനന്തസേനൻ]]ന്റെ പുത്രൻ [[ശിവദാസസേനൻ]] ഉത്തരസ്ഥാനത്തിന് മാത്രം രചിച്ച വ്യാഖ്യാനം(1500 എ ഡി).
==പ്രചാരം==
ഇത്രയും മഹത്ത്വമുള്ള അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ഋഷിപരമ്പരയിൽപ്പെട്ട ആളല്ലാത്തതു കൊണ്ടും, പോരെങ്കിൽ ഒരു ബുദ്ധഭിക്ഷുവായതുകൊണ്ടും അതിനെ അംഗീകരിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യാത്ത ഉത്തരേന്ത്യൻ വൈദ്യപണ്ഡിതന്മാർ ഇന്നുമുണ്ട്.{{തെളിവ്}} ഋഷികൾ എഴുതാത്ത ഒരു ശാസ്ത്രവും അംഗീകാരയോഗ്യമല്ലെന്നാണ് ചിലരുടെ വാദം. വാഗ്ഭടൻ ഈ തെറ്റായ ചിന്താഗതിക്ക് അഷ്ടാംഗഹൃദയത്തിൽ സയുക്തികം സമാധാനം പറയുന്നുണ്ട്.
 
{{ഉദ്ധരണി|വാതേ പിത്തേ ശ്ളേഷ്മ ശാന്തൗചപഥ്യം
വരി 138:
 
അഷ്ടാംഗഹൃദയം കേരളീയ വൈദ്യൻമാർക്കു മൂലഗ്രന്ഥവും പ്രമാണഗ്രന്ഥവുമായി ഇന്നും നിലനില്ക്കുന്നു. അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് അനേകം ഗ്രന്ഥങ്ങൾ സമർഥരായ വൈദ്യപണ്ഡിതൻമാർ മലയാളത്തിൽ എഴുതിയിട്ടുണ്ട്. മലയാളനിദാനം, യോഗാമൃതം, സുഖസാധകം, വൈദ്യസാരസംഗ്രഹം, ബാലചികിത്സ, സർവരോഗചികിത്സാരത്നം, വിഷചികിത്സാസംഗ്രഹം, പ്രയോഗസമുച്ചയം, ജ്യോത്സ്നിക, ലക്ഷണാമൃതം, നേത്രരോഗചികിത്സ, മസൂരിമാല, മർമചികിത്സ, ദ്രവ്യഗുണപാഠം മുതലായ ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്. അപ്രകാശിതങ്ങളായ പല ഗ്രന്ഥങ്ങളും അഷ്ടവൈദ്യാഗാരങ്ങളിലും മറ്റു വൈദ്യകുടംബങ്ങളിലുമായി ഈടുവയ്പായി ഇരുപ്പുണ്ട്.
 
 
==വിവർത്തനങ്ങൾ==
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്