"സ്റ്റീവ് ബികോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==മരണം==
1977 ഓഗസ്റ്റ് 18ന് യോഗം കഴിഞ്ഞ് വീട്ടിലേക്കു പോയ സ്റ്റീവിനെ വഴിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തീവ്രവാദപ്രവർത്തനങ്ങൾ നടത്തി എന്നതായിരുന്നു പോലീസ് സ്റ്റീവിനെതിരേ ചുമത്തിയ കുറ്റം.<ref name=stevearr1>{{cite web|title=ദ ഡെത്ത് ഓഫ് സ്റ്റീവ് ബികോ|url=http://archive.is/46J6M|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|accessdate=10-ഡിസംബർ-2013}}</ref> പോലീസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ സ്റ്റീവിനെ പോലീസ് ക്രൂരമർദ്ദനത്തിനിരയാക്കി. ഇരുപതു ദിവസത്തോളം സ്റ്റീവ് പോലീസ് കസ്റ്റഡിയിലായിരുന്നു. കഠിനമായ മർദ്ദനത്തിന്റെ ഫലമായി, സെപ്തംബർ ആറിന് സ്റ്റീവിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു. തലച്ചോറിന് മുറിവു പറ്റി എന്നറിഞ്ഞിട്ടു പോലും, മർദ്ദനം നിറുത്താൻ പോലീസ് തയ്യാറായില്ല. അവർ സ്റ്റീവിനെ സ്റ്റേഷന്റെ ജനൽ കമ്പികളിൽ കെട്ടിയിട്ടു. സ്റ്റീവിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായ സമയത്ത്, പോലീസ് ഡോക്ടർമാരെ വരുത്തി. സ്റ്റീവിനെ ഉടനടി തന്നെ ആശുപത്രിയിലേക്കു മാറ്റാന ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ആ ആവശ്യം നിരാകരിച്ചു. സ്റ്റീവിനെ 700 കിലോമീറ്റർ അകലെയുള്ള പ്രിട്ടോറിയ ജയിലിലേക്കു മാറ്റുവാനാണ് തീരുമാനിച്ചത്. സെപ്തംബർ 11ന് സ്റ്റീവിനെ ഒരു കാറിന്റെ പുറകിൽ കയറ്റി, വിദഗ്ദമായ ഡോക്ടർമാരുടെ അകമ്പടി പോലുമില്ലാതെ പ്രിട്ടോറിയ ജയിലിലെത്തിച്ചു. ജയിലിലേക്കുള്ള നീണ്ട് 12 മണിക്കൂർ യാത്രയിൽ അബോധാവസ്ഥയിലായിരുന്നു സ്റ്റീവ്. 1977 സെപ്തംബർ 12 ന് സ്റ്റീവ്, ജയിലിലെ കല്ലു പാകിയ തറയിൽ കിടന്ന് അന്തരിച്ചു.<ref name=hsbd1>{{cite web|title=ഹൗ സ്റ്റീവ് ബികോ ഡൈഡ്|url=http://archive.is/ClqFl|publisher=ന്യൂസ്24|date=20-സെപ്തംബർ-2012|accessdate=10-ഡിസംബർ-2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റീവ്_ബികോ" എന്ന താളിൽനിന്ന് ശേഖരിച്ചത്