"ഈജിയൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
==ഭൂമിശാസ്ത്രം==
 
ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം. രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ. ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം. അടിത്തട്ടിന്റെ ഘടനക്ക് അഗ്നിപർവതപ്രക്രിയകൾ മൂലം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പാറകൾ കൂടുതലും ചുണ്ണാമ്പ് കല്ലുകൾ ആണ്. തെക്കൻ ഈജിയനിലെ ഥീരാ, മിലോസ് ദ്വീപുകൾക്ക് സമീപം അടിത്തട്ടിൽ കടും നിറങ്ങളിലുള്ള അവസാദങ്ങൾ കാണപ്പെടുന്നു. കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു<ref>{{cite web |url=http://www.uri.edu/endeavor/thera/atlantis.html |title= ഥീരാ എക്സ്പെഡിഷൻ |last1= |first1= |last2= |first2= |date= |website=www.uri.edu |publisher= |accessdate=29 നവംബർ 2013}}</ref>.
 
ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ്. ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു.
വരി 29:
 
ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും<ref>Tracey Cullen, ''Aegean Prehistory: A Review'' (American Journal of Archaeology. Supplement, 1); Oliver Dickinson, ''The Aegean Bronze Age'' (Cambridge World Archaeology).</ref>. ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ്. "കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ" എന്ന് [[പ്ലേറ്റോ]] പ്രസ്താവിച്ചിട്ടുണ്ട്<ref>{{cite book|title=The familiar phrase giving rise to the title ''Prehistorians Round the Pond: Reflections on Aegean Prehistory as a Discipline''|author=John F. Cherry, Despina Margomenou, and Lauren E. Talalay}}</ref>. ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ്. ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു.
 
കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന [[അറ്റ്ലാന്റിസ് ദ്വീപ്|അറ്റ്ലാന്റിസ്]] എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു<ref>{{cite web |url=http://www.uri.edu/endeavor/thera/atlantis.html |title= ഥീരാ എക്സ്പെഡിഷൻ |last1= |first1= |last2= |first2= |date= |website=www.uri.edu |publisher= |accessdate=29 നവംബർ 2013}}</ref>.
 
==തർക്കങ്ങൾ==
"https://ml.wikipedia.org/wiki/ഈജിയൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്