"ദത്തപഹാരനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
ദത്തപഹാര നയത്തെ വേറെയും ചില ആവശ്യങ്ങൾക്കായി ഡൽഹൗസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ൽ [[കർണ്ണാടക|കർണാടകത്തിലെ]] നവാബ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമി ആരാണെന്നു നിശ്ചയിക്കുവാൻ ഡൽഹൗസി വിസമ്മതിച്ചു. 1855-ൽ [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] രാജാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാൻ ഗവർണർ ജനറൽ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തൽ ചെയ്തു. 1853-ൽ പേഷ്വാ ബാജിറാവു രണ്ടാമൻ മരിച്ചപ്പോൾ അദ്ദേഹത്തിനു നൽകിവന്ന പെൻഷൻ പിൽക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നൽകേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്തപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഈ നയത്തിലെ ഭരണാധികാരിയുടെ കഴിവുകേട് എന്ന വ്യവസ്ഥ ആരോപിച്ചാണ് ഡൽഹൗസി 1856-ൽ [[അവധ്]] പിടിച്ചെടുത്തത്.
 
ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകൾ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. [[1857-ലെ ഇന്ത്യൻ ലഹള|1857-ൽ നടന്ന ദേശീയ വിപ്ലവത്തിന്റെ]] ഒരു പ്രധാന കാരണം ഡൽഹൗസി ഏർപ്പെടുത്തിയ ദത്തപഹാര നയം ആയിരുന്നു.
"https://ml.wikipedia.org/wiki/ദത്തപഹാരനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്