"ഗോൾഗി വസ്തുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മാംസ്യങ്ങളുടെ കൈമാറ്റത്തിനും (Packaging) ബാഹ്യസ്രാവ്യവെസിക്കിളുകളുടെ (Exocytotic vesicles)ഉത്പാദനത്തിനും കോശസ്തരവൈവിധ്യവൽക്കരണത്തിനും (Cell membrane differentiation) ആവശ്യമായ സ്തരജാലികയാണ് ഗോൾഗി വസ്തുക്കൾ. ഇവ ഗോൾഗി അപ്പാരറ്റസ്, ഗോൾഗി കോംപ്ലക്സ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സസ്യങ്ങളിലേയും താഴ്ന്ന പടിയിലുള്ള ജന്തുക്കളിലേയും ഗോൾഗി വസ്തുക്കൾ ഗോൾഗി ബോഡി അഥവാ ഡിക്റ്റിയോസോം (Dictyosome) എന്നറിയപ്പെടുന്നു. നിരവധി അറകളും സമാന്തരരീതിയിലുള്ള പരന്ന, സ്തരത്താൽ പൊതിഞ്ഞ വെസിക്കിളുകളും ഉൾപ്പെടുന്ന കോശാംഗങ്ങളാണിവ. Golgi–Holmgren apparatus, Golgi–Holmgren ducts, Golgi–Kopsch apparatus എന്നീ വിവിധ പേരുകൾ ഇവയ്ക്ക് നൽകപ്പെട്ടിരുന്നു.<ref>Fabene PF, Bentivoglio M (1998). "1898–1998: Camillo Golgi and "the Golgi": one hundred years of terminological clones". Brain Res. Bull. 47 (3): 195–8. doi:10.1016/S0361-9230(98)00079-3. PMID 9865849.</ref>1910 ലാണ് ഗോൾഗി അപ്പാരറ്റസ് എന്ന പേര് ഉപയോഗിക്കപ്പെടുന്നത്.
[[Image:Human leukocyte, showing golgi - TEM.jpg|thumb|350px|Micrograph of Golgi apparatus, visible as a stack of semicircular black rings near the bottom. Numerous circular vesicles can be seen in proximity to the organelle.]]
[[File:Golgi apparatus (borderless version)-en.svg|thumb|400px|Diagram of the Golgi apparatus]]
== കണ്ടെത്തൽ ==
ഇറ്റാലിയൻ നാഡീഗവേഷകനായ കാമില്ലോ ഗോൾഗി (Camillo Golgi) യാണിത് 1897- ൽ കണ്ടെത്തുന്നത്. 1898 [[ഏപ്രിൽ]] 19ന് മെഡിക്കൽ സൊസൈറ്റി ഓഫ് പാവിയയിലെ (Medical Society of Pavia)നടന്ന മാറ്റിംഗിലാണ് ഇത് അദ്ദേഹം പ്രഖ്യാപിക്കുന്നത്. <ref>http://www.bscb.org/?url=softcell/golgi</ref>1898 ൽ ഗോൾഗി വസ്തുക്കൾ എന്ന പേര് നിലവിൽ വന്നു. ബാൺ [[മൂങ്ങ|മൂങ്ങകളിലെ]] (Barn Owl) മസ്തിഷ്കത്തിലെ [[മസ്തിഷ്കം|സെറിബ്രൽ കോർട്ടക്സ്]] എന്ന ഉപരികോശനിരകളിലെ പുർക്കിൻഷെ (Purkinje cells) കോശങ്ങളിൽ സിൽവർ സ്റ്റെയിൻ ഉപയോഗിച്ച് കറുപ്പുനിറത്തിൽ ആന്തര സ്തരജാലിക അദ്ദേഹം നിരീക്ഷിച്ചു. Apparato reticolare interno അഥവാ ആന്തര റെട്ടിക്കുലാർ അപ്പാരറ്റസ് എന്ന് ഇതിന് പേരിട്ടു. ഇത് നാഡീവിജ്ഞാനീയശാഖയിൽ ഗോൾഗി കോൺട്രവേഴ്സി എന്ന സംവാദത്തിന് തിരികൊളുത്തി. [[കോശദ്രവ്യം|കോശദ്രവ്യത്തിൽ]] കേവലം ഓപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണിതെന്നായിരുന്നു അന്നത്തെ ധാരണ. [[ഇലക്ട്രോൺ|ഇലക്ട്രോൺ മൈക്രോസ്കോപ്പിക്]] പഠനങ്ങളെത്തുന്നതുവരെ ഈ വാദം തുടർന്നിരുന്നു. എസ്.ആർ. കാജൽ (S. R. Cajol) പിന്നീട് സ്റ്റെയിനിംഗ് വിദ്യയിൽ പരിഷ്കരണങ്ങൾ വരുത്തിയതിന്റെ ഫലമായി ശാസ്ത്രീയമായി ഗോൾഗി വസ്തുക്കളുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടു. 1906 ൽ കാമില്ലോ ഗോൾഗിയ്ക്കും എസ്. ആർ. കാജലിനും ഇതിന് നോബൽ സമ്മാനം ലഭിച്ചു.
വരി 7:
== വിതരണം ==
സ്രാവ്യശേഷിയുള്ള കോശങ്ങളിൽ ഇവയുടെ എണ്ണം കൂടുതലാണ്. പൊതുവേ [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടിക്]] കോശങ്ങളിലാണ് ഇവ കാണപ്പെടുന്നതെങ്കിലും ചിലയിനം ഫംഗസുകൾ, ബ്രയോഫൈറ്റുകളുടേയും പ്റ്റെറിഡോഫൈറ്റുകളുടേയും പുംബീജകോശങ്ങൾ, സസ്യങ്ങളിലെ പൂർണ്ണവളർച്ചയെത്തിയ സീവ് കുഴലുകൾ, ജന്തുക്കളിലെ പൂർണ്ണവളർച്ചയെത്തിയ പുബീജകോശങ്ങൾ, [[രക്തം|ചുവന്ന രക്തകോശങ്ങൾ]] എന്നിവയിൽ ഇവ കാണപ്പെടുന്നില്ല. [[പ്രോകാരിയോട്ടുകൾ|പ്രോകാരിയോട്ടിക]] കോശങ്ങളിൽ (മൈക്കോപ്ലാസ്മ, [[ബാക്ടീരിയ]], [[നീലഹരിത ആൽഗ]] എന്നിവയിൽ) ഇവ കാണപ്പെടുന്നില്ല. <ref>Cell Biology, Genetics, Molecular Biology, Evolution and Ecology, P.S.Verma and V.K. Agarwal, S. Chand and Co Ltd., 2008, page167-174, </ref>
[[Image:Human leukocyte, showing golgi - TEM.jpg|thumb|350px|Micrograph of Golgi apparatus, visible as a stack of semicircular black rings near the bottom. Numerous circular vesicles can be seen in proximity to the organelle.]]
[[ചോളം|ചോളത്തിന്റെ]] വേരിൽ നൂറുകണക്കിനും [[ആൽഗ|ആൽഗകളുടെ]] റൈസോയിഡ് (ശരീരം) ശരീരകോശങ്ങളിലോരോന്നിലും ഏകദേശം 25000 ലധികവും ഗോൾഗി വസ്തുക്കളുണ്ട്. ജന്തുക്കളിൽ പാരമീബ സ്പീഷീസിൽ (Paramoeba) രണ്ട് ഗോൾഗി അപ്പാരറ്റസുകളുണ്ട്. [[കരൾ|കരൾകോശങ്ങളിൽ]] ഇവയുടെ എണ്ണം അൻപതോളം വരും. ഉയർന്നതരം സസ്യങ്ങളിലെ കോശങ്ങളിൽ ഇവ കോശദ്രവ്യത്തിൽ ചിതറിക്കാണപ്പെടുന്നു. എന്നാൽ ജന്തുകോശങ്ങളിൽ ഇവയുടെ വിതരണം നിയതസ്ഥാനങ്ങളിലാണ്. [[നാഡീകോശം|നാഡീകോശങ്ങളിൽ]] മർമ്മത്തെ വൃത്താകൃതിയിൽ പൊതിയുന്ന സ്ഥാനത്തും [[തൈറോയ്ഡ് ഗ്രന്ഥി|തൈറോയിഡ്]] കോശങ്ങളിൽ മർമ്മത്തിനും കോശപരിധിയ്ക്കുമിടയിലും ഇവ കാണപ്പെടുന്നു.
 
[[ചോളം|ചോളത്തിന്റെ]] വേരിൽ നൂറുകണക്കിനും [[ആൽഗ|ആൽഗകളുടെ]] റൈസോയിഡ് (ശരീരം) ശരീരകോശങ്ങളിലോരോന്നിലും ഏകദേശം 25000 ലധികവും ഗോൾഗി വസ്തുക്കളുണ്ട്. ജന്തുക്കളിൽ പാരമീബ സ്പീഷീസിൽ (Paramoeba) രണ്ട് ഗോൾഗി അപ്പാരറ്റസുകളുണ്ട്. [[കരൾ|കരൾകോശങ്ങളിൽ]] ഇവയുടെ എണ്ണം അൻപതോളം വരും. ഉയർന്നതരം സസ്യങ്ങളിലെ കോശങ്ങളിൽ ഇവ കോശദ്രവ്യത്തിൽ ചിതറിക്കാണപ്പെടുന്നു. എന്നാൽ ജന്തുകോശങ്ങളിൽ ഇവയുടെ വിതരണം നിയതസ്ഥാനങ്ങളിലാണ്. [[നാഡീകോശം|നാഡീകോശങ്ങളിൽ]] മർമ്മത്തെ വൃത്താകൃതിയിൽ പൊതിയുന്ന സ്ഥാനത്തും [[തൈറോയ്ഡ് ഗ്രന്ഥി|തൈറോയിഡ്]] കോശങ്ങളിൽ മർമ്മത്തിനും കോശപരിധിയ്ക്കുമിടയിലും ഇവ കാണപ്പെടുന്നു.
[[File:Golgi apparatus (borderless version)-en.svg|thumb|400px|Diagram of the Golgi apparatus]]
== ഘടന ==
സസ്യ- ജന്തുകോശങ്ങളിൽ ഇവയ്ക്ക് സമാനഘടനയാണ്. എന്നാൽ സവിശേഷ പ്ലിയോമോർഫിസം ഇവ കാണിക്കുന്നു. ചില കോശങ്ങളിൽ ഇവ അടുക്കിയൊതുക്കിയും (Compact and limited)ചിലവയിൽ ചിതറി, വലപോലെയും (Reticular) ഇവ കാണപ്പെടുന്നു. പരസ്പരബന്ധിതമായ കുഴലുക‍ൾ (Tubues), വെസിക്കിളുകൾ (Vesicles), സിസ്റ്റർനേ (Cisternae) എന്നിവ പൊതുവിൽ ഗോൾഗി അപ്പാരറ്റസിലുണ്ട്. ഡി. ജെ. മോർ (D.J.Morre (1977)) ന്റെ വർഗ്ഗീകരണമനുസരിച്ച് സിസ്റ്റർനേയാണ് ഏറ്റവും ലഘുവായ ഗോൾഗി യൂണിറ്റ്. സ്തരം കൊണ്ടുപൊതിഞ്ഞ ഈ അറയിൽ സ്രവങ്ങളും മറ്റ് വസ്തുക്കളും കാണപ്പെടുന്നു. നിരവധി സിസ്റ്റേർനേകൾ ഒന്നിച്ചടുക്കി ലാമെല്ല പോലെ കാണപ്പെട്ടാൽ അവ ഡിക്ടിയോസോം എന്നറിയപ്പെടുന്നു. ഒരു കൂട്ടം ഡിക്റ്റിയോസോമുകൾ ചേർന്ന് കോശത്തിന്റെ ഗോൾഗി അപ്പാരറ്റസാകുന്നു.
"https://ml.wikipedia.org/wiki/ഗോൾഗി_വസ്തുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്