"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
==ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ==
ആധുനിക ഭാഷാശാസ്ത്രത്തിൽ [[നോം ചോംസ്കി|നോം ചോംസ്കിയുടെ]] [[പ്രജനക വ്യാകരണം|പ്രജനക വ്യാകരണ]] സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്.
ചോംസ്കിയുടെ [[സാർവലൗകിക വ്യാകരണം| സാർവലൗകിക വ്യാകരണ സിദ്ധാന്തത്തിനു]] (universal grammar) ദക്ഷിണേഷ്യൻ ഭാഷകളിൽനിന്ന്, പ്രത്യേകിച്ചു മലയാളത്തിൽനിന്ന് പരീക്ഷണജന്യ തെളിവുകൾ ലഭ്യമാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു.ഭാഷാശാസ്ത്രത്തിന്റെ വിവിധ തലങ്ങളിൽ ദക്ഷിണേഷ്യൻ ഭാഷകളുടെ താരതമ്യ പഠനം നടക്കുന്നത് അദ്ദേഹമുൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ്. ഗവേഷണതല്പരരായ വിദ്യാർഥികളെ അവരവരുടെ മാതൃഭാഷയുടെ ഘടനയും പ്രത്യേകതകളും പഠിക്കാനും രേഖപ്പെടുത്തിവെക്കാനും അദ്ദേഹം പ്രേരിപ്പിച്ചു. ജയശീലന്റെ പഠനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് ദക്ഷിണേഷ്യൻ ഭാഷകളുടെ, പ്രധാനമായും മലയാളത്തിന്റെ [[വാക്യഘടന| വാക്യഘടനയിലാണ്]].
 
വാക്യഘടനയിൽ ഗവേഷണം ചെയ്യുന്ന ഭാഷാശാസ്ത്രജ്ഞരെ ഏറെ കുഴക്കിയിട്ടുള്ള വിഷയങ്ങളിൽ ഒന്നാണു വിഭിന്ന ഭാഷകളിൽ കാണുന്ന വാക്കുകളുടെ ക്രമീകരണത്തിലെ ഐകരൂപ്യമില്ലായ്മ. സാർവലൗകിക വ്യാകരണ സിദ്ധാന്തം അനുസരിച്ച് ഭാഷകളുടെയെല്ലാം അടിസ്ഥാനമായുള്ള തത്വങ്ങൾ (principles) സമാനമാണ്. അവയുടെ വൈവിധ്യത്തിനു കാരണമാകട്ടെ, പരാമെട്രിക് മൂല്യങ്ങളിലുള്ള (parametric values) വ്യത്യാസവും.ഇതനുസരിച്ചു വാക്കുകളുടെ ക്രമീകരണത്തിലുള്ള ഐകരൂപ്യമില്ലായ്മക്ക് കാരണമായി കരുതപ്പെട്ടിരുന്നത് പരാമെട്രിക് മൂല്യങ്ങളിലുള്ള വ്യത്യാസമാണ്. ഉദാഹരണമായി ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വാക്കുകളുടെ ക്രമീകരണം കർത്താവ്, ക്രിയ, കർമം എന്ന ക്രമത്തിലാണ്. എന്നാൽ മലയാളമുൾപ്പെടെയുള്ള മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും വാക്കുകളുടെ ക്രമീകരണം കർത്താവ്,കർമം, ക്രിയ എന്ന ക്രമത്തിലാണ്. ഇവയിൽ ഏതാണു അടിസ്ഥാന ക്രമം എന്നത് ഭാഷാശാസ്ത്രജ്ഞരുടെ ഇടയിലെ തർക്കവിഷയമാണ്. ജയശീലന്റെ വാക്യഘടനാപരമായ പഠനങ്ങൾ ഈ മേഖലയിലേക്ക് കൂടുതൽ ഉൾക്കാഴ്ച്ച നൽകുന്നു.
"https://ml.wikipedia.org/wiki/കെ.എ._ജയശീലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്