"പി.വി. തൊമ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

P. V. Thommy (Hymn writer)
Content deleted Content added
'പി.വി. തൊമ്മി (തൊമ്മിയുപദേശി) ജനനം - 1881, മരണം 1919 ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:41, 13 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പി.വി. തൊമ്മി (തൊമ്മിയുപദേശി) ജനനം - 1881, മരണം 1919 ജൂലൈ പത്താം തിയതി. അറിയപ്പെടുന്ന നൂറോളം കൃസ്തീയ കീർത്തനങ്ങളുടെ രചയിതാവാണ് പി.വി. തൊമ്മി. 1881 ൽ കുന്നംകുളത്ത് സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു മാർത്തോമ്മാ കുടുംബമായ പള്ളിപ്പാട്ട് വീട്ടിലായിരുന്നു തൊമ്മിയുടെ ജനനം. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയെങ്കിലും താമസിയാതെ ജോലി ഉപേക്ഷിച്ച് തൃശൂരിലെയും പെരുമ്പാവൂരിലെയും സുവിശേഷകനായി പ്രേഷിതപ്രവർത്തനത്തിൽ മുഴുകി. ഇദ്ദേഹം നാഗൽ സായ്പിന്റെ സമകാലികനും സഹപ്രവർത്തകനുമായിരുന്നു.

എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, വേദാദ്ധ്യാപകൻ, മാരാമൺ കൺവെൻഷനിലെ പരിഭാഷകൻ, ഗായകൻ, പാട്ടെഴുത്തുകാരൻ, 'സുവിശേഷ വെണ്മഴു' എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപർ എന്നി നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1905-ൽ 'വിശുദ്ധ ഗീതങ്ങൾ' എന്ന പാട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1919 ൽ തന്റെ 38-ാമത്തെ വയസ്സിൽ ഇദ്ദേഹം നിര്യാതനായി.


http://www.jeevajalam.com/Home/composers-musicians/pi-vi-team-mi-team-miyupadesi http://www.mathrubhumi.com/thrissur/news/2404392-local_news-kunnamkulam-%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82.html http://gmnewsonline.com/newscontent.php?id=1303

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:പി.വി._തൊമ്മി_രചിച്ച_കീർത്തനങ്ങൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=പി.വി._തൊമ്മി&oldid=1859122" എന്ന താളിൽനിന്ന് ശേഖരിച്ചത്