"ട്രിഗ്വെ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
===ഐക്യരാഷ്ട്രസഭയിൽ===
 
1945-ൽ [[സാൻ ഫ്രാൻസിസ്കോ]]യിൽ നടന്ന യു.എൻ. കോൺഫെറൻസിലേക്കുള്ള നോർവീജിയൻ ഡെലിഗേഷനെ നയിച്ചത് ട്രിഗ്വെ ലീ ആയിരുന്നു. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി രൂപീകരണത്തിനുള്ള കരട് തയ്യാറാക്കുവാൻ നേതൃത്വം വഹിച്ചു. 1946 ഫെബ്രുവരി 1-ന് ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.
 
സെക്രട്ടറി ജനറൽ എന്ന നിലയിൽ ഇൻഡോനേഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ രൂപീകരണത്തെ അദ്ദേഹം പിന്തുണച്ചു. ഇറാനിൽ നിന്നും സോവിയറ്റ് ശക്തികളുടെ പിൻമാറ്റത്തിനായും കശ്മീരിലെ വെടിനിർത്തലിനായും പ്രയത്നിച്ചു. കൊറിയൻ യുദ്ധം അവസാനിപ്പിക്കുവാനുണ്ടായ കാലതാമസം വിമർശനത്തിന് കാരണമായി. കൊറിയൻ യുദ്ധത്തിലെ ഇടപെടൽ ലീയെ സോവിയറ്റ് യൂണിയന് അനഭിമതനാക്കി. 1950 നവംബർ 1-ന് യു.എൻ. ജനറൽ അസംബ്ലി ലീയുടെ ഔദ്യോഗിക കാലാവധി നീട്ടി. 1952 നവംബർ 10-ന് രാജിവച്ചു.
 
===വ്യക്തിജീവിതം===
"https://ml.wikipedia.org/wiki/ട്രിഗ്വെ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്