"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഓർത്തഡോക്സ് രാഷ്ട്രീയ കക്ഷിയുമായി ഫിദൽ സഖ്യമുണ്ടാക്കി. ആശയപരമായി വിയോജിപ്പുണ്ടായിരുന്നെങ്കിലും, ലക്ഷ്യം സാധൂകരിക്കുന്നതിനുവേണ്ടിയാണ് ഫിദൽ ഇത്തരം തീരുമാനങ്ങളെടുത്തിരുന്നത്. ബാറ്റിസ്റ്റയെ പുറത്താക്കി ജനാധിപത്യരീതിയിലുള്ള ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നതായിരുന്നു പുതിയ സഖ്യക്ഷിയുടെ മുഖ്യ അജണ്ട. ബാറ്റിസ്റ്റയുടെ സേനാബലം 37000 ത്തോളം ഉണ്ടായിരുന്നുവെങ്കിലും, കേവലം 200 ഓളം വരുന്ന 26 ജൂലൈ മൂവ്മെന്റിന്റെ വിമതസേനയോട് അവർക്ക് പലപ്പോഴും പരാജയം സമ്മതിക്കേണ്ടി വന്നു. കൂടാതെ 1958 മാർച്ച് 14 ന് അമേരിക്കൻ സർക്കാർ ക്യൂബയുടെ മേൽ ആയുധ ഉപരോധം ഏർപ്പെടുത്തി. അതോടെ ബാറ്റിസ്റ്റയുടെ സേനക്ക് പുതിയ ആയുധങ്ങൾക്കായി സമീപിക്കാൻ രാജ്യങ്ങളില്ലാതെ വന്നു. കൂടാതെ ബാറ്റിസ്റ്റയുടെ വ്യോമസേനയുടെ വിമാനങ്ങൾ അറ്റകുറ്റപണികൾ നടത്താൻ കഴിയാതെയും വന്നത് അവർക്ക് തിരിച്ചടിയായി.<ref name=airforce1>{{cite web|title=എയർ വാർ ഓവർ ക്യൂബ 1956-1959|url=http://archive.is/baolV|publisher=എ.സി.ഐ.ജി|date=04-ഒക്ടോബർ-2013}}</ref>
 
വിമതസേനയെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ വെറാനോ എന്നൊരു സൈനിക പദ്ധതി ബാറ്റിസ്റ്റയുടെ സേന തയ്യാറാക്കി. 12000 ഓളം വരുന്ന സൈന്യത്തെ സിയറ മിസ്ത്ര മലനിരകളിലേക്കയച്ചു. എന്നാൽ ഇവരിൽ പകുതിയോളം പേരും മലനിരകളിൽ യുദ്ധം ചെയ്യുന്നതിന് പ്രാവീണ്യം നേടിയിട്ടുള്ളവരല്ലായിരുന്നു.
 
===ബാറ്റിസ്റ്റയുടെ പതനം===
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്