"പരമാധികാര രാഷ്ട്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 34 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3624078 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
 
ഒരു ഭൂപ്രദേശത്തിനുമേൽ സ്വതന്ത്ര പരമാധികാര പദവിയുള്ള കേന്ദ്രീകൃത ഗവൺമെന്റുള്ള രാഷ്‌ട്രീയ വ്യവസ്ഥയെയാണ് '''പരമാധികാര രാഷ്ട്രം''' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അതിന് നിയതമായ ജനസംഖ്യയും ഒരു ഗവൺമെന്റും മറ്റ് പരമാധികാര രാഷ്ട്രങ്ങളുമായി അന്താരാഷ്‌ട്ര ബന്ധങ്ങൾ പുലർത്തുവാനുള്ള ശേഷിയുമുണ്ടായിരിക്കും. ഇത്തരം രാഷ്ട്രങ്ങൾ മറ്റേതെങ്കിലും രാഷ്ട്രങ്ങളെ ആശ്രയിച്ചുകഴിയുന്നതോ അഥവാ മറ്റേതെങ്കിലും രാഷ്ടത്തിന്റെയോ അധികാരത്തിന്റെയോ സാമന്ത രാജ്യമോ ആയിരിക്കില്ല എന്നതും ഇതിലൂടെ അർഥമാക്കുന്നുണ്ട്. <ref name="Nations">{{Cite web|title=ലോകത്തെ സ്വതന്ത്രരാഷ്ട്രങ്ങൾ (നേഷൻസ് ഓൺലൈൻ.ഒആർജി) |url=http://www.nationsonline.org/oneworld/states.htm|accessdate=11-01-2013 }}</ref>ഒരു രാഷ്ട്രത്തിന്റെ അസ്ഥിത്വം എന്നത് ഒരു വസ്തുതാപ്രശ്നമാണ്. രാഷ്ട്രാംഗീകാരത്തെ സംബന്ധിച്ച "നിർണ്ണയ സിദ്ധാന്തം" അനുസരിച്ച് ഇതര രാഷ്ട്രങ്ങളുടെ അംഗീകാരമില്ലതെയും ഒരു രാഷ്ട്രത്തിന് പരമാധികാര രാഷ്ട്രമായി നിലനിൽക്കാം. എന്നാൽ എന്നാൽ അംഗീകരാമില്ലാത്ത രാഷ്ട്രങ്ങൾക്ക് ഇതര പരമാധികാര രാഷ്ട്രങ്ങളുമായി തങ്ങളുടെ നയന്ത്രബന്ധങ്ങൾ സ്ഥാപിക്കാനും കരാറുകളിലേർപ്പെടാനും പ്രയാസപ്പെടേണ്ടിവരും എന്നതും ഒരു വസ്തുതയാണ്. പരമാധികാര രാഷ്ട്രമെന്നതിന് പകരമായി പ്രാദേശികമായി പലപ്പോഴും "രാജ്യം" എന്ന പദം ഉപയോഗിക്കാറുണ്ട്. എന്നാൽ കേവലമായ ഒരു ഭൂവിഭാഗത്തെ വിശേഷിപ്പിക്കാനുള്ള ഈ പദം ആ ഭൂവിഭാഗത്തിന്റെ പരമാധികാര രാഷ്ട്രവ്യവസ്ഥയെക്കൂടി വിവക്ഷിക്കുവാൻകൂടി ഉപയോഗിച്ചുവരുന്നു എന്ന് മാത്രം. <ref name="Justor">{{Cite web|title=വാട്ട് കോൺസ്റ്റിറ്റ്യൂട്ട്സ് സോവറിൻ സ്റ്റേറ്റസ് (ജസ്റ്റർ.ഒആർജി) |url=http://www.jstor.org/discover/10.2307/20097458?uid=2129&uid=2&uid=70&uid=4&sid=21101554359971|accessdate=11-01-2013 }}</ref>
 
==അംഗീകാരം==
പരമാധികാരമുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ പരമാധികാര രാഷ്ട്രങ്ങളായി കണക്കാക്കുന്ന പ്രക്രീയയാണ് അംഗീകാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.<ref>[http://www.answers.com/topic/recognition "Recognition"], ''Encyclopedia of American Foreign Policy''.</ref> അംഗീകാരം വ്യക്തമാക്കപ്പെടുകയോ പ്രവൃത്തികളിൽ നിന്ന് വ്യക്തമാകുകയോ ചെയ്യാറുണ്ട്. ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ പണ്ടുമുതലേ അംഗീകാരമുണ്ട് എന്ന സ്ഥിതിയാണുണ്ടാകുന്നത്. അംഗീകാരം നൽകുന്നതിന്റെ അർത്ഥം എപ്പോഴും നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ആഗ്രഹമുണ്ട് എന്നായിക്കൊള്ളണമെന്നില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/പരമാധികാര_രാഷ്ട്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്