"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.
 
==ആദ്യകാല ജീവിതം==
==ജീവിതരേഖ==
1924 ഏപ്രിൽ 8ന് [[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] [[വള്ളികുന്നം]] എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരപിള്ള, അമ്മ നാണിക്കുട്ടി അമ്മ. തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. സംസ്കൃതവും അഭ്യസിച്ചു.
==രാഷ്ട്രീയ ജീവിതം==
1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് [[കെ.പി.എ.സി.]] എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. [[കെ.പി.എ.സി.|കെ.പി.എ.സിയുടെ]] ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ|ചവറയിലാണ്‌]] ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. (?) തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- [[മുന്നേറ്റം]]. [[ശൂദ്രകന്റെ]] [[മൃച്ഛകടികം]] പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. [[കാളിദാസന്റെ]] `[[അഭിജ്ഞാനശാകുന്തളം]]' [[ശകുന്തള]] എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും [[ഒളിവിലെ ഓർമകൾ]] എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന [[തോപ്പിൽ കൃഷ്ണപിള്ള]] സഹോദരനാണ്. ചലച്ചിത്ര സംവിധായകൻ [[അജയൻ]] പുത്രനാണ്.
 
==മറ്റ് പ്രധാന നാടകങ്ങൾ==
"https://ml.wikipedia.org/wiki/തോപ്പിൽ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്