പാലായിലെ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ പാലാസ്ഥാപിക്കപ്പെട്ട സെന്റ് തോമസ് ഹൈസ്കൂൾസ്ക്കൂൾ സ്ഥാപിതമായിആണ് ഇവിടുത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.<ref>{{cite news|title=നഗരസഭാ ചരിത്രം|url=http://archive.is/j3bFk|accessdate=2013 സെപ്റ്റംബർ 14|newspaper=പാലാ നഗരസഭ}}</ref> അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. [[ജിമ്മി ജോർജ്]], [[ഷൈനി ഏബ്രഹാം]], [[വിത്സൺ ചെറിയാൻ]] മുതലായ കായികതാരങ്ങൾ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് [[കെ.ജി. ബാലകൃഷ്ണൻ|കെ.ജി. ബാലകൃഷ്ണന്റെ]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം [[പാലാ സെന്റ് തോമസ് കോളജ്|പാലാ സെന്റ് തോമസ് കോളജിലായിരുന്നു]].