"അപുത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
ചെറിയബജറ്റിൽ,നിർമിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും അഭൂതപൂർവമായ വിജയവും നിരൂപകപ്രശംസയും നേടി.
 
1950-ൽ കപ്പലിൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യവേയാണ് റേ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലിക്ക് ചലച്ചിത്രരൂപം നൽകാൻ പദ്ധതിയിടുന്നത്. ഇന്ത്യയിൽ എത്തിയ ശേഷം നിരവധി നിർമാതാക്കളെ സമീപിച്ചെങ്കിലും ആരും സാമ്പത്തിക സഹായം നൽകാൻ തയ്യാറാവാത്തതിനാൽ തന്റെ ചില സ്വകാര്യശേഖരങ്ങൾ വിറ്റും,കടംവാങ്ങിയുമൊക്കെ റേയ്ക്കുതന്നെ അതിന്റെ പണം കണ്ടത്തേണ്ടി വന്നു. അതിനിടയിൽ തന്റെ സുഃർത്തുക്കളായ സുബ്രതോമിത്രയെയും ബൻസിചന്ദ്രഗുപ്തയെയും തന്റെ ചലച്ചിത്രത്തോട് സഹകരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1952 ഒക്ടോബർ 27ന്ആണ് പഥേർ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചത്. സാമ്പത്തികബുദ്ധിമുട്ടുകളാൽ ചിത്രീകരണം നീണ്ടു പോയി. ചലച്ചിത്രനിർമാണം ഉപേക്ഷിക്കെണ്ടിവരുമെന്ന ഘട്ടത്തിൽ പശ്ചിമ ബംഗാൾ സർക്കാർ ചിത്രം നിർമിക്കാമെന്നേറ്റു. പക്ഷേ റേയ്ക്ക് ചിത്രത്തിന്റെ അവകാശങ്ങൾ സർക്കാരിന് എഴുതി നൽകേണ്ടിവന്നു. പിന്നീട് പഥേർ പാഞ്ചാലി മികച്ചചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയപ്പോൾ റേയെ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല, ഒരു സർക്കാർ ഉദ്യോഗസ്തനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.അത് വൻപ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/അപുത്രയം" എന്ന താളിൽനിന്ന് ശേഖരിച്ചത്